തളിപ്പറമ്പിൽ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി നാല് പേര്‍ക്ക് പരിക്ക്. കാഞ്ഞിരങ്ങാട്

ചെനയന്നൂരിലാണ് ഇരുവിഭാഗവും തമ്മില്‍ സംഘട്ടനം നടന്നത്. ഡിവൈഎഫ് ഐ മേഖലാ ട്രഷറര്‍ എസ്.ശ്രീജിത്ത്(28), മുന്‍ മേഖലാ പ്രസിഡന്റ് രൂപേഷ്(27), രൂപേഷിന്റെ പിതാവ് ശെല്‍വരാജ്(55) എന്നിവരെ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും മനുവിനെ ലൂര്‍ദ്ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മനുവിന് ഒരു സംഘം സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു.ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ വൈകുന്നേരം ആറിന് ഇരുവിഭാഗവും തമ്മില്‍ തുറന്ന സംഘട്ടനം നടന്നതായി പോലീസ് പറഞ്ഞു.

രൂപേഷിന്റെ പരിക്ക് ഗുരുതരമാണ്. അടുത്തിടെ ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനത്തില്‍ ചില യൂണിറ്റ് ഭാരവാഹികള്‍ നടത്തിയ പരാമര്‍ശങ്ങളാണ് സംഘട്ടനത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

%d bloggers like this: