കേരളം നടുങ്ങിയ കടലുണ്ടി തീവണ്ടി ദുരന്തത്തിന്‌ 17 വയസ്സ്‌

കോഴിക്കോട്: രാജ്യത്തെ നടുക്കിയ കടലുണ്ടി തീവണ്ടി ദുരന്തത്തിന്‌ 17 വയസ്സ്‌. 2001 ജൂണ്‍ 22നു വൈകിട്ട്‌ അഞ്ചരയോടെയാണു

മംഗലാപുരം ചെന്നൈ മെയില്‍ (6602) അപകടത്തില്‍ പെട്ടത്‌. തീവണ്ടിയുടെ മൂന്നു ബോഗികളാണ്‌ പുഴയില്‍ വീണത്‌. ദുരന്തത്തില്‍ 52ആളുകള്‍ മരിക്കുകയും ഇരുന്നൂറ്റി ഇരുപത്തിയഞ്ചോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. അപകട കാരണം കണ്ടെത്താന്‍ റെയില്‍വേ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. എന്നാല്‍ ദുരന്ത കാരണം ഇന്നും അജ്‌ഞാതമാണ്‌. ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിര്‍മിച്ച ഇരുമ്പു പാലത്തിന്റെ തൂണ്‍ തകര്‍ന്നാണ്‌ അപകടമുണ്ടായതെന്നും അതല്ല പാലം തെറ്റിയാണ്‌ അപകടമെന്നുമുള്ള രണ്ടു കണ്ടെത്തലുകളില്‍ അന്വേഷണം മരവിച്ചു. ഉറ്റവര്‍ നഷ്‌ടപ്പെട്ടവരും പരുക്കു പറ്റിയവരും ദുരന്ത സ്‌മരണയില്‍ കഴിയുന്നു. പഴയ ഇരുമ്പുപാലത്തിന്‌ പകരം പുതിയതായി നിര്‍മിച്ച കോണ്‍ക്രീറ്റ്‌ പാലത്തിലൂടെയാണ്‌ ഇപ്പോള്‍ തീവണ്ടികള്‍ ഓടുന്നത്‌.

%d bloggers like this: