ജെസ്നയുടെ തിരോധാനം: പൊലീസിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി

ജെസ്നയുടെ തിരോധാനത്തില്‍ പൊലീസിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി. കൃത്യമായ സൂചനയില്ലാതെ കാട്ടിലും മറ്റും

അന്വേഷിച്ചു നടന്നതു കൊണ്ടെന്ത് ഫലമെന്ന് കോടതി ചോദിച്ചു. ജെസ്നയുടെ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്സ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കോടതിയുടെ വിമര്‍ശനം. ഹർജിയിൽ ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയക്കും.എന്നാല്‍ ജെസ്നയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നതെന്നും, അന്വേഷണം ശക്തമായി പുരോഗമിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കേസ് ജൂലൈ നാലിന് വീണ്ടും പരിഗണിക്കും.

%d bloggers like this: