കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് പാസ്: ഗതാഗത വകുപ്പ്

കര്‍ണാടകയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ്സ് പാസ് നല്‍കാന്‍ കര്‍ണാടക ഗതാഗതവകുപ്പ് തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി

എച്ച് ഡി കുമാരസ്വാമി ഉടന്‍ നടത്തുമെന്ന് ഗതാഗതമന്ത്രി ഡിസി തമ്മണ്ണ അറിയിച്ചു.കഴിഞ്ഞ സിദ്ദരാമയ്യ സര്‍ക്കാര്‍ തങ്ങളുടെ അവസാന ബഡ്ജറ്റിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് പാസ് നല്‍കുമെന്ന വാഗ്ദാനം നടത്തിയത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സൗജന്യ ബസ്സ് പാസ് നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. അത് കൊണ്ടു തന്നെ ജൂണ്‍ മുതല്‍ വിദ്യാര്‍ഥികള്‍ പണം നല്‍കി പാസെടുക്കാനും തുടങ്ങി. പദ്ധതി ഈ വര്‍ഷം നടപ്പിലാക്കില്ലയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളും അധ്യാപകരുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

error: Content is protected !!
%d bloggers like this: