മെല്‍ബണില്‍ മലയാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയ്ക്ക് 22 വര്‍ഷവും കാമുകന് 27 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു

മെല്‍ബണില്‍ പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയ്ക്കും കാമുകനുമുള്ള ശിക്ഷ വിക്ടോറിയന്‍

സുപ്രീം കോടതി വിധിച്ചു. ഭാര്യ സോഫിയ്ക്ക് 22 വര്‍ഷത്തെ തടവും കാമുകനായ അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്നാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.2015 ഒക്ടോബര്‍ 13ന് ആണ് എപ്പിങ്ങിലെ വീട്ടില്‍ സാമിനെ മരിച്ച നിലയില്‍ കണ്ടത്. മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്തിരുന്ന സാം ഹൃദ്രോഗം മൂലം മരിച്ചതാണെന്ന് ഭാര്യ സോഫിയ വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടു വന്ന് സംസ്‌കാരം നടത്തിയ ശേഷം സോഫിയ മകനോടൊപ്പം മെല്‍ബണിലേക്കു തിരികെപോയിരുന്നു.

error: Content is protected !!
%d bloggers like this: