അനധികൃത സ്വത്ത് സംമ്പാദനം; വീട്ടില്‍ നിന്നും കണ്ടെത്തിയത് നൂറുകോടിയുടെ ആസ്തി

നെല്ലൂര്‍: ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിക്കുന്ന കീഴ്ജീവനക്കാരുടെ

എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച നെല്ലൂരിലെ ഒരു ലൈന്‍മാന്റെ വീട്ടില്‍ അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 100 കോടിയോളം രൂപയുടെ ആസ്തിയാണ് കണ്ടെടുത്തത്.

നെല്ലൂര്‍ ജില്ലയിലെ എ.പി ട്രാന്‍സ്‌കോ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ലൈന്‍മാനായ എസ്.ലക്ഷ്മി റെഡ്ഡി (56) യുടെ വസതിയിലാണ് റെയ്ഡ് നടന്നത്. നെല്ലൂരിലും പ്രകാശം ജില്ലയിലും ഉള്‍പ്പെടെ അഞ്ച് ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. രാവിലെ 6.30 മുതല്‍ വൈകിട്ടുവരെ പരിശോധന തുടര്‍ന്നു.

രണ്ട് ജില്ലകളിലുമായി ഇയാളുടെ പേരില്‍ ആറ് ആഡംബര വസതികള്‍, രണ്ട് ഹൗസ് പ്ലോട്ടുകള്‍, 57 ഏക്കര്‍ കൃഷിഭൂമി, നിരവധി വാഹനങ്ങള്‍, 10 ലക്ഷത്തിന്റെ ബാങ്ക് ബാലന്‍സ് എന്നിവ അടക്കമാണ് കണ്ടെടുത്തത്. ലക്ഷ്മി റെഡ്ഡിയുടെ പിതാവിന്റെയും ഭാര്യാ പിതാവിന്റെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് റെയ്ഡ് നടന്നത്. ഭൂമിയും വീടുകളും ഭാര്യ എസ്.സുഹാസിനിയുടെ പേരിലാണ്.

1993ല്‍ എപി എസ്പിഡിസില്‍ കവാലി സബ് സ്‌റ്റേഷനില്‍ ഹെല്‍പ്പറായി ജോലിയില്‍ കയറിയതാണ് ലക്ഷ്മി റെഡ്ഡി. 1996ല്‍ അസിസ്റ്റന്റ് ലൈന്‍മാനായും പിന്നീട് 1997ല്‍ ലൈന്‍മാനായും ഉയര്‍ത്തപ്പെട്ടു. 2014 മുതല്‍ മുംഗമുരുവില്‍ ലൈന്‍ ഇന്‍സ്‌പെക്ടറാണ്.

വൈദ്യുതി വകുപ്പില്‍ ഇയാള്‍ വ്യാപകമായി അഴിമതി നടത്തിയിരിക്കാമെന്നും വെയര്‍ഹൗസിലെ കോപ്പര്‍ വയറുകളും മറ്റു ഉപകരണങ്ങളും എടുത്ത് മറിച്ചുവിറ്റിരിക്കാമെന്നുമാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

കഴിഞ്ഞ മാസമാണ് രാജ്യത്തെ തന്നെ ഏറ്റവും സമ്ബന്നനായ ഓഫീസ് അറ്റന്‍ഡറെ ആന്ധ്രയില്‍ നിന്നും പിടികൂടിയത്.

%d bloggers like this: