ഖത്തറില്‍ വാഹാനാപകടം

ദോഹ : ഖത്തറില്‍ വാഹാനാപകടം. കഴിഞ്ഞരാത്രി ദോഹ എക്‌സ്‌പ്രസ്‌വേ (അല്‍ ഷമാല്‍ റോഡ്‌)യുടെ ഭാഗമായ

ഫെബ്രുവരി 22 സ്‌ട്രീറ്റില്‍ നേര്‍ മുകളിലെ ഖലീഫ അല്‍ അത്തിയ ഇന്റര്‍സെക്‌ഷനില്‍ ട്രാഫിക്‌ സിഗ്നല്‍ തെറ്റിച്ച്‌ അമിതവേഗത്തില്‍ പാഞെത്തിയ കാര്‍ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ കൈവരികള്‍ തകര്‍ത്ത്‌ അടിപ്പാതയിലേക്ക്‌ പതിക്കുകയായിരുന്നു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നെന്നോ ആര്‍ക്കേലും പരുക്കോ,മരണമോ സംഭവിച്ച എന്ന തരത്തിലുള്ള വിവരം ലഭ്യമല്ല.
അമിതവേഗം ഒഴിവാക്കിയും ഗതാഗതനിയമങ്ങള്‍ കര്‍ശനമായി പാലിച്ചുമേ വാഹനമോടിക്കാവൂ. അമിതവേഗക്കാര്‍ സ്വന്തം സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷകൂടിയാണ്‌ അപകടത്തിലാക്കുന്നത്‌ എന്ന് ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

error: Content is protected !!
%d bloggers like this: