ജസ്നയുടെ തിരോധാനം: ദൃശ്യം മോഡല്‍ പരിശോധന! ഏലന്തറയിലെ വിട്ടിലെ തറയില്‍ മണ്ണിളകി കിടക്കുന്നു

സിനിമാ കഥകളേയും വെല്ലുന്ന ട്വിസ്റ്റാണ് ജസ്ന തിരോധാന സംഭവത്തില്‍ ഓരോ ദിവസമെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കേരളത്തിന് പുറത്തും മറ്റ് ജില്ലകളിലേക്കും നടത്തിയ അന്വേഷണത്തില്‍ കാര്യമായ തുമ്പ് ലഭിക്കാതിരുന്നതോടെ വീണ്ടും വീട്ടുകാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.
ജസ്നയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ പോലീസ് സ്ഥാപിച്ച വിവരശേഖരണ പെട്ടികള്‍ തന്നെയാണ് പോലീസ് ഇപ്പോള്‍ ആശ്രയിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ജസ്നയുടെ തിരോധാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പെട്ടിയില്‍ നിന്നും ലഭിച്ച ഒരു നിര്‍ണായക സൂചനയുടെ അടിസ്ഥാനത്തില്‍ ജസ്‌നയുടെ അച്ഛന്റെ കമ്പനി നിര്‍മ്മിക്കുന്ന വീട്ടില്‍ ദൃശ്യം സിനിമയുടെ മോഡലില്‍ ഇന്ന് വീണ്ടും പോലീസ് പരിശോധന നടത്തും.

ജസ്ന എവിടേക്ക് പോയി
മുണ്ടക്കയത്തെ വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ജസ്‌ന പിന്നെ തിരികെ വന്നിട്ടില്ല. മൊബൈല്‍ ഫോണും പഴ്‌സും പോലും എടുക്കാതെയായിരുന്നു ജസ്ന തിരിച്ചത്. ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളില്‍ എല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോള്‍ ജസ്ന മലപ്പുറത്ത് കോട്ടകുന്നില്‍ എത്തിയതായുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

കോട്ടക്കുന്നില്‍
മലപ്പുറം കോട്ടക്കുന്നില്‍ ജസ്നയെ കണ്ടെത്തായി കോട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കലാകാരനായ ജസ്ഫര്‍ ആണ് വെളിപ്പെടുത്തിയത്. ജസ്ഫറെടുത്ത ഫോട്ടോയില്‍ ജസ്നയുടേത് പോലെ മുടിയുള്ള ഒരു പെണ്‍കുട്ടിയും കുടുങ്ങിയതായും ജസ്ഫര്‍ തന്നെ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കുര്‍ത്തയും ഷാളും
കുര്‍ത്തയും ഷാളും ധരിച്ച് വലിയ ബാഗുകളുമായി കോട്ടത്തുന്നില്‍ ജസ്ന എത്തിയെന്നും അവിടെ പെണ്‍കുട്ടികളോടൊപ്പം സംസാരിച്ചിരുന്നെന്നുമാണ് ജസ്നയും കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് ജീവനക്കാരും പോലീസിനോട് വെളുപ്പെടുത്തിയത്. യാത്ര ചെയ്ത് നന്നേ തളര്‍ന്ന രീതിയിലായിരുന്നു ജസ്ന എത്തിയത്.

മെയ് ആദ്യം
മേയ് ആദ്യത്തില്‍ ജസ്നയെ കാണാതായ വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത പതിവായതോടെയാണ് അന്ന് കണ്ടത് ജസ്നയാണെന്ന് തിരിച്ചറിഞ്ഞത് ജസ്നയെ കണ്ടവര്‍ പറയുന്നു. പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം അന്വേഷണ സംഘം നടത്തും. കെഎസ്ആര്‍ടിസി സ്റ്റാന്‍റിലെത്തി അവിടുന്ന് ഓട്ടോ വിളിച്ചതിന് ശേഷം രണ്ടാം കവാടം വഴി പാര്‍ക്കിലേക്ക് എത്തിയെന്നാണ് വിവരം. അതേസമയം ജെസ്നയുടെ പിതാവ് മുണ്ടക്കയം ഏന്താറില്‍ നിര്‍മ്മിക്കുന്ന കെട്ടിടം പോലീസ് ഇന്ന് വീണ്ടും പരിശോധിക്കും.

പെട്ടിയില്‍ നിന്ന്
ജസ്നയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി പോലീസ് സ്ഥാപിച്ച വിവരശേഖരണപെട്ടിയില്‍ നിന്നാണ് ജസ്നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പരിശോധന നടത്താന്‍ പോലീസ് വീണ്ടും തിരുമാനിച്ചത്.ജസ്നയെ അപായപ്പെടുത്തി ദൃശ്യം മോഡലലില്‍ കെട്ടിടത്തിനുള്ളില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് പെട്ടിയില്‍ നിന്നാണ് പോലീസിന് സൂചനകള്‍ ലഭിച്ചത്. നേരത്തേ പിസി ജോര്‍ജ്ജ് എംഎല്‍എയും ജസ്നയുടെ തിരോധാനത്തില്‍ കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.

നിര്‍ധന കുടുംബങ്ങള്‍ക്ക്
ജസ്ന പഠിക്കുന്ന കോളേജിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് പണിത് നല്‍കുന്ന വീടിന്‍റെ നിര്‍മ്മാണ ചുമതല ജസ്നയുടെ പിതാവ് ജയിംസിനായിരുന്നു. 2017 ജുലൈയില്‍ പണി തുടങ്ങിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഭിത്തികെട്ടിയ ശേഷം ജനവരിയോടെ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

സംശയം
പെട്ടെന്ന് പണി നിര്‍ത്തിവെച്ചതാണ് സംശയം ജനിപ്പിച്ചത്. പണി നിര്‍ത്തിവെച്ചതിന് മതിയായ വിശദീകരണം നല്‍കാനും ജയിംസിന് കഴിഞ്ഞില്ലെന്നത് സംശയത്തിന്‍റെ ആക്കം കൂട്ടി. ഇതോടെയാണ് വീട് വീണ്ടും പരിശോധിക്കുന്നത്.

മണ്ണിളകി
രണ്ട് മുറികളും സ്വീകരണ മുറിയും അടുക്കളയും ഉള്ള വീടാണ് നിര്‍മ്മിക്കുന്നത്. രണ്ട് മുറികളുടെ തറകളിലും ഇപ്പോള്‍ പുല്ല് മൂടി കിടക്കുന്നുണ്ട്. അതേസമയം ബാക്കി ഭാഗത്ത് പുല്ല് ഇല്ലെന്ന് മാത്രമല്ല അവിടുത്തെ മണ്ണും ഇളകി കിടക്കുന്നുണ്ട്.

വിശദീകരണം
മണ്ണിളകിയ കാരണം തിരക്കിയ പോലീസിനോട് രണ്ടാഴ്ച മുന്‍പാണ് സ്ഥലത്തെ പുല്ല് വെട്ടിതെളിച്ചതെന്നായിരുന്നു വീട്ടുടമയുടെ വിശദീകരണം. പോലീസ് ഇവിടെയുള്ള മണ്ണ് കുഴിച്ച് തന്നെ പരിശോധന നടത്താനാണ് ഒരുങ്ങുന്നത്.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading