വായ്പാ തട്ടിപ്പ്:ഫാദര്‍ തോമസ് പീലിയാനിക്കലിന് ജാമ്യം

ആലപ്പുഴ : കുട്ടനാടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ

ഫാദര്‍ തോമസ് പീലിയാനിക്കലിനു ജാമ്യം. മറ്റു കേസുകളില്‍ ഇനി ഉള്‍പ്പെടരുത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് രാമങ്കരി ഫസ്റ്റ് ക്ളാസ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം കുട്ടനാട് വികസന സമിതിയുടെ ചുമതലയില്‍ നിന്ന് പീലിയാനിക്കലിനെ മാറ്റി. ഫാ.ജോസഫ് കൊച്ചുതറയ്ക്കാണ് ഇനി കുട്ടനാട് വികസന സമിതിയുടെ ചുമതല. കുട്ടനാട് വായ്പ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ നടപടിയെടുക്കുമെന്ന് ചങ്ങനാശേരി അതിരൂപത അറിയിച്ചു.

കുട്ടനാട്ടിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 16 പരാതികളാണ് വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും എന്‍.സി.പി. നേതാവുമായ റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ജീവനക്കാരി ത്രേസ്യാമ്മ എന്നിവരടക്കം ആറ് പേര്‍ കേസില്‍ പ്രതികളാണ്.

error: Content is protected !!
%d bloggers like this: