കാലാവധി കഴിഞ്ഞ മരുന്നുകൾ വിൽക്കുന്നതായി പരാതി:S M C ഹോസ്പിറ്റലിൽ ഡ്രഗ് കണ്ട്രോൾ ബോർഡ് പരിശോധന നടത്തി
ശ്രീകണ്ഠപുരത്തു നാളുകളായി പ്രവർത്തിച്ചിരുന്ന S M C ഹോസ്പിറ്റലിൽ ഡ്രഗ് കണ്ട്രോൾ ബോർഡ്
പരിശോധന നടത്തി.കാലാവധി കഴിഞ്ഞ മരുന്നുകൾ വിൽപ്പന നടത്തുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് ഡ്രഗ്സ് കണ്ട്രോൾ ഉദ്ധയോഗസ്ഥർ പരിശോധന നടത്തിയത്.ഡ്രഗ് ഇൻസ്പെക്ടർ ഇന്റലിജെൻസ് ബ്രാഞ്ച് എം.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.2017 വരെ മാത്രമേ ലൈസൻസ് ഉണ്ടായിരുന്നുള്ളു എന്നും പരാതികൾ ഉയരുന്നുണ്ട്.
പരിശോധന നടത്തിയപ്പോൾ കാലാവധി കഴിഞ്ഞ മരുന്നുകൾ വിൽപ്പന നടത്തുന്നതായി കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ 7 മാസമായി ഇവിടെ ഇത് തുടരുന്നതായു ഡ്രഗ് കണ്ട്രോൾ ഉദ്യോഗസ്ഥൻ പറഞ്ഞു.ഇത്തരത്തിൽ മരുന്ന് വിൽപന നടത്തുന്നത് കുറ്റകരമാണെന്നറിഞ്ഞിട്ടും ആശുപത്രി അധികൃതർ ഇത് തുടരുകയായിരുന്നു.പിടിച്ചെടുത്ത മരുന്നുകൾ കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.