ദേശീയപാതയിൽ ബക്കളം ടൗണിൽ സ്വകാര്യ ബസ് കാറുകളിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാർ യാത്രക്കാരൻ മരിച്ചു

തളിപ്പറമ്പ്: ദേശീയപാതയിൽ ബക്കളം ടൗണിൽ സ്വകാര്യ ബസ് കാറുകളിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാർ യാത്രക്കാരൻ മരിച്ചു. പാപ്പിനിശേരി സ്വദേശി കടവത്ത് വയല് മൂന്നുപെറ്റുമ്മപള്ളിക്ക് സമീപത്തെ പരേതനായ അബ്ദുള്ള-അസ്മ ദമ്പതികളുടെ മകന് മയ്യിലില് താമസിക്കുന്ന ചെറിയമാരിക്കണ്ടി ഷമീം(40) ആണ് മരിച്ചത്.

അപകടത്തില് മാരകമായി പരിക്കേറ്റ ഇദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില് ചികില്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ചെവ്വാഴ്ച്ച ഉച്ചക്ക് 12 നായിരുന്നു സംഭവം. ഫൗസിയയാണ് മരിച്ച ഷമീമിന്റെ ഭാര്യ. മക്കള്: ഷിഫാന, ഷഫാത്ത്.

സഹോദരങ്ങള്: മൊയ്തു, ഷാഫി, മറിയം, ഹനിഷ. കണ്ണൂരില് നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന കെഎല് 59 എല് 4422 ഷിയ ബസ് തളിപ്പറമ്പ് ഭാഗത്തുനിന്നും വരികയായിരുന്ന കെഎല്-ക്യു 4254 സ്വിഫ്റ്റ് കാറില് ഇടിക്കുകയായിരുന്നു.

ഇടിയില് വട്ടംകറങ്ങിയ സ്വിഫ്റ്റ്കാര് പിന്നാലെ വരികയായിരുന്ന ഷമീം ഓടിച്ച കെഎല്-58 ഇ-4801 കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് തകര്ന്ന് തരിപ്പണമായ കാര് പൊളിച്ചാണ് ഷമീമിനെ പുറത്തെടുത്തത്.

ഷിയ ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസവും ഇതേ സ്ഥലത്തുവച്ച് ഷിയ ബസ് ഒരു ഇരുചക്രവാഹനത്തില് ഇടിച്ചിരുന്നു. കണ്ണൂരില് നിന്ന് വിട്ടതുമുതല് തന്നെ ബസ് അമിത വേഗതയിലായിരുന്നവെന്ന് യാത്രക്കാര് പറഞ്ഞു.

%d bloggers like this: