കണ്ണൂർ വിമാനത്താവളത്തേക്കുള്ള റോഡ് നവീകരണം ഉടൻ ആരംഭിക്കും

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ ഭാഗമായുള്ള റോഡുകളുടെ നവീകരണ

പ്രവൃത്തികൾ ഉടൻ ആരംഭിക്കും. റോഡ് വികസനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെ പണി യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാനാണ് ലക്ഷ്യം. റോഡ് കണക്റ്റിവിറ്റി പൂർത്തിയായശേഷം മാത്രമെ വിമാനത്താവള ഉദ്ഘാടനം സാധ്യമാകൂ. മാനന്തവാടി – ബോയ്സ് ടൗൺ – പേരാവൂർ – ശിവപുരം – മട്ടന്നൂരേക്കുള്ള 63 കിലോമീറ്റർ റോഡും, കുറ്റ്യാടി – നാദാപുരം – പെരിങ്ങത്തൂർ – മേക്കുന്ന് – പാനൂർ – പൂക്കോട് – കൂത്തുപറമ്പ് വഴി മട്ടന്നൂരേക്ക് 53 കിലോമീറ്റർ റോഡുമാണ് വികസിപ്പിക്കേണ്ടത്. ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കാൻ കേരള റോഡ് ഫണ്ട് ബോർഡിനെ സർക്കാർ ചുമതലപ്പെടുത്തി. ആകർഷകമായ പാക്കേജുകളിലൂടെ എതിർപ്പുകൾ ഇല്ലാതാക്കി റോഡ് പണി നടത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡ് വികസനമായതിനാൽ കോടതികളിൽ നിന്നുള്ള ഇടപെടലുകൾ ഒഴിവാക്കാൻ വേഗം സാധിക്കുമെന്നതും അനുകൂല ഘടകമായി സർക്കാർ കാണുന്നുണ്ട്

error: Content is protected !!
%d bloggers like this: