കാതടപ്പിച്ച് എയർഹോൺ; നാട്ടുകാർ ബസ് തടഞ്ഞു

പാനൂർ: നിരോധിച്ച എയർ ഹോൺ സ്വകാര്യ ബസ്സുകളിൽ നിർബാധം ഉപയോഗിക്കുന്നതായി പരാതി.ഇതേ തുടർന്ന്

പാറാട്ട് നാട്ടുകാർ സ്വകാര്യ ബസ് തടഞ്ഞിട്ട് പ്രതിഷേധ മറിയിച്ചു.
മുന്നറിയിപ്പില്ലാതെ ബസ് തടഞ്ഞതോടെ യാത്രക്കാർ പെരുവഴിയിലായി.
രാവിലെ മുതൽ പെയ്ത കനത്ത മഴക്കിടെയായിരുന്നു സംഭവം.
പാനൂർ – തലശ്ശേരി- പൊയിലൂർ റൂട്ടിലോടുന്ന എം.പി.കെ.ബസാണ് നാട്ടുകാർ തടഞ്ഞത്.
കഴിഞ്ഞ ദിവസവും കാതടപ്പിക്കുന്ന തരത്തിൽ എയർ ഹോൺ മുഴക്കിയപ്പോൾ നാട്ടുകാർ പ്രതിഷേധമറിയിച്ചിരുന്നു. നാട്ടുകാർ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് ഇന്ന് ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
കനത്ത മഴക്കിടെ ഒരു ബസ്സിലെ മുഴുവൻ യാത്രക്കാരെയും പെരുവഴിയിലാക്കി മുന്നറിയിപ്പില്ലാതെ നടത്തിയ സമരത്തിനെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്.
വിവരമറിഞ്ഞ് കൊളവല്ലൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. അതേസമയം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ ബസുകളിലെ പല നിയമ ലംഘനങ്ങൾക്കെതിരെയും കണ്ണടയ്ക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

%d bloggers like this: