പയ്യന്നൂർ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി തട്ടുകടക്കാരന്റെ കൂടെ ഒളിച്ചോടി

ചിറ്റാരിക്കാല്‍: ബിരുദ വിദ്യാര്‍ത്ഥിനിയായ 22കാരി തട്ടുകടക്കാരനായ കാമുകനോടൊപ്പം ഒളിച്ചോടി. പയ്യന്നൂരിലെ സ്വകാര്യ കോളേജിലെ ബിരുദ

വിദ്യാര്‍ത്ഥിനിയായ കമ്പല്ലൂര്‍ കൊല്ലാടയിലെ വിദ്യാർത്ഥിനി ചിറ്റാരിക്കാല്‍ ഓട്ടമല സ്വദേശിയും ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തട്ടുകട നടത്തുകയും ചെയ്യുന്ന ആളോടൊപ്പം ഒളിച്ചോടിയത്.

ബുധനാഴ്ച രാവിലെ 8 മണിക്ക് കോളേജിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍നിന്നുമിറങ്ങിയ വിദ്യാർത്ഥിനി വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.

error: Content is protected !!
%d bloggers like this: