ജസ്ന മലപ്പുറത്ത് എത്തിയിരുന്നുവെന്ന് വിവരം

കോട്ടയം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ മുക്കൂട്ടുതറ സ്വദേശി ജസ്നയെ മലപ്പുറത്ത് കണ്ടതായി

വിവരം ലഭിച്ചു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പരിശോധന നടത്തി.
മേയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്നയെ കണ്ടതായാണ് പൊലീസിന് ലഭിച്ച സൂചനകള്‍. ദീര്‍ഘദൂരയാത്ര‌ക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്. മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പൊലീസ് ആദ്യം ശ്രമിക്കുക. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ ജസ്ന അവിടെനിന്ന് ഓട്ടോ വിളിച്ച്‌ കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയതാകാനാണ് സൂചന.
അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും.
നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പരിശോധന
ജസ്നയുടെ പിതാവിനു പങ്കാളിത്തമുള്ള കമ്ബനി നിര്‍മിക്കുന്ന വീട്ടില്‍ പൊലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. മുണ്ടക്കയത്തിനടുത്ത് ഏന്തയാറിലെ കെട്ടിടത്തി‍െന്‍റ കക്കൂസ് മുറിയില്‍ മണ്ണ് നീക്കിയ നിലയിലാണ്. എന്നാല്‍, ഇത് അന്വേഷണത്തിെന്‍റ ഭാഗമല്ലെന്നാണ് പൊലീസ് വിശദീകരണം. സംശയാസ്പദമായി ഒന്നും കണ്ടെത്താനായിെല്ലന്നും അവര്‍ പറയുന്നു. ജനുവരിയില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച സ്ഥലത്തായിരുന്നു പരിശോധന.
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം പൊലീസ് പരിശോധിക്കുന്നുവെന്ന ചില ചാനലുകളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ‘ദൃശ്യം’ സിനിമ മോഡല്‍ പരിശോധനയുണ്ടെന്ന് കരുതി വ്യാഴാഴ്ച നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സ്കാനര്‍ പരിശോധന ഉള്‍പ്പെടെയുള്ള അന്വേഷണത്തിനായി കാത്തിരുന്നവര്‍ പൊലീസ് എത്താതിരുന്നതോടെ വൈകീട്ട് മടങ്ങി. പൊലീസ് രണ്ടുദിവസം മുമ്ബ് ഇവിടെയെത്തിയെന്നും കെട്ടിടത്തിെന്‍റ ഉള്ളില്‍ കയറി പരിശോധന നടത്തിയെന്നും അയല്‍വാസികള്‍ അറിയിച്ചു. ഇൗ വീടിെന്‍റ നിര്‍മാണം ജസ്നയെ കാണാതാകുന്നതിനും രണ്ടുമാസം മുമ്ബ് തന്നെ നിലച്ചതാണ്. വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ടിരിക്കുമോ എന്ന സംശയത്തിലായിരുന്നവത്രേ തറകുഴിച്ചുള്ള പരിശോധന. െപാതുജനങ്ങളില്‍നിന്ന് വിവരം ശേഖരിക്കാനായിെവച്ച പെട്ടിയില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നുമറിയുന്നു.
അതേസമയം, പൊലീസിേന്‍റത് ഉൗഹാപോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണെന്ന് ജസ്നയുടെ പിതാവ് ജയിംസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം പരിശോധനകള്‍ അന്വേഷണത്തിെന്‍റ വഴിമാറ്റത്തിനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ജസ്നയുടെ ഫോണില്‍നിന്ന് അയച്ചതും വന്നതുമായ സന്ദേശങ്ങളും ഫോണ്‍വിളികളും വീണ്ടെടുത്ത പൊലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല. ആദ്യഘട്ടത്തില്‍ ഫോണ്‍ സേന്ദശം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് ഇവ കണ്ടെത്താനായത്. ജസ്നയുടെ പിതാവിനെയും സഹോദരനെയും പൊലീസ് ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു.
ജസ്നയുടെ ഫോണില്‍നിന്ന് ലഭിച്ച സന്ദേശങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്ന് അന്വേഷണ സംഘം സൂചന നല്‍കി. തുടക്കത്തില്‍തന്നെ ഫോണ്‍ സന്ദേശങ്ങളില്‍നിന്നുള്ള സൂചനകളനുസരിച്ച്‌ സുഹൃത്തിനെ ചോദ്യംചെയ്തിരുന്നു. മറ്റുള്ള അടുപ്പക്കാരിലേക്കും അേന്വഷണം നീളുമെന്നാണ് പൊലീസ് പറയുന്നത്. സന്ദേശങ്ങളിലെ വിവരങ്ങളും ലഭിച്ച മൊഴികളിലുമുള്ള വൈരുധ്യവും അന്വേഷിക്കും. പിതാവിനെയും സഹോദരനെയും ഇനിയും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ഐ.ജി മനോജ് എബ്രഹാമി‍െന്‍റ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മാര്‍ച്ച്‌ 22ന് മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ജസ്ന വീട്ടില്‍ നിന്നിറങ്ങി എന്നാണ് ബന്ധുക്കളുടെ മൊഴി. തൊട്ടടുത്ത ദിവസം പിതാവ് പൊലീസില്‍ പരാതി നല്‍കി. ആദ്യദിവസങ്ങളില്‍ അന്വേഷണം മന്ദഗതിയാലായിരുന്നു. വെച്ചൂച്ചിറ പൊലീസും എരുമേലി പൊലീസും അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നാണ് പരാതി. വിവരങ്ങള്‍ ലഭിക്കാന്‍ പൊലീസ് പലയിടത്തും ബോക്സുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍നിന്ന് കിട്ടിയ ചിലവിവരങ്ങളും അേന്വഷിക്കുന്നുണ്ട്. വൈകാതെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകുമെന്നും പലരും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

error: Content is protected !!
%d bloggers like this: