അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍ഗോഡ് സ്‌റ്റോപ്പ് അനുവദിച്ചില്ല; മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

കാസര്‍ഗോഡ്: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍ഗോഡ് സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌

മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്.
ചെന്നൈ സൂപ്പര്‍ ഫാസ്റ്റ എക്‌സ്പ്രസ് കടന്നു പോയതിന് തൊട്ടു പിന്നാലെ എത്തിയ അന്ത്യോദയ എക്‌സ്പ്രസിന്റെ ചങ്ങല വലിച്ച്‌ എംഎല്‍എ വണ്ടി നിര്‍ത്തിച്ചു. തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ തീവണ്ടിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഉപരോധസമരത്തെ തുടര്‍ന്ന് അര മണിക്കൂറോളം വൈകിയാണ് തീവണ്ടി യാത്ര പുറപെട്ടത്. റെയില്‍വെ, ജില്ലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച്‌ ജൂലൈ ഒന്നുമുതല്‍ മുതല്‍ പി കരുണാകരന്‍ എംപി അനിശ്ചിത കാല നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

%d bloggers like this: