തിളച്ച വെള്ളത്തിൽ വീണ ആറുവയസ്സുകാരി മരിച്ചു

മൂന്നാർ: തിളച്ച വെള്ളത്തിൽ വീണ് ആറുവയസ്സുകാരിക്ക

് ദാരുണാന്ത്യം. ദേവികുളം ഇരച്ചിൽപ്പാറയില്‍ അമൽ- ശകുന്തളാദേവി ദമ്പതിമാരുടെ മകൾ അനന്യയാണ് ദുരന്തത്തിനിരയായത്.

തിളച്ച വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. കുളിക്കാനായി ബക്കറ്റിൽ നിറച്ചു വച്ചതായിരുന്നു വെള്ളം. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ ടാറ്റാ ജനറൽ ആശുപത്രിയിലെത്തിച്ചു.ശരീരത്തിലാകമാനം മാരകമായി പൊള്ളലേറ്റ കുട്ടിയെ കൂടുതല്‍ ചികിത്സക്കായി കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചിരുന്നുവെങ്കിലും എന്നാൽ, രക്ഷിതാക്കൾ കുട്ടിയെ വീട്ടിലേക്ക് മടക്കി കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയായിരുന്നു കുട്ടിയുടെ മരണം. പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്കു കൊണ്ടുപോയി

%d bloggers like this: