റെയ്ഡ്കോ ഉൽപ്പന്നങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം: കണ്ണൂരിൽ ഒരാൾ അറസ്റ്റിൽ

കണ്ണൂർ: റെയ്ഡ്കോ ഉത്പന്നങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയയാൾ അറസ്റ്റിൽ. കണ്ണൂർ കക്കാട്

സ്വദേശി വി.പി.മുഹമ്മദ് കുഞ്ഞി (61) യെയാണ് ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. കേരള സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള റെയ്ഡ്കോയുടെ കറിപൗഡറുകൾ ഉൾപ്പടെയുള്ള ഉത്പ്പന്നങ്ങളിൽ മാരകമായ വിഷവസ്തുക്കളും രാസവസ്തുക്കളും ചേർത്തിട്ടുണ്ടെന്നാണ് ഇയാൾ പ്രചരിപ്പിച്ചത്.സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ റെയ്ഡ്കോ ജനറൽ മാനേജർ ഇന്നലെ പോലീസിൽ പരാതി നല്കി. കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് മണിക്കൂറുകൾക്കകം കക്കാടുള്ള പ്രതികരണവേദി എന്ന പേരുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ ആദ്യമായി വ്യാജ പോസ്റ്റിട്ടത് എന്ന് കണ്ടെത്തി. ഈ പോസ്റ്റ് പിന്നിട് 60 ഓളം പേർ വാട്ട്സ്ആപ്പിലും ഫെയ്സ് ബുക്കിലും ഷെയർ ചെയ്തിരുന്നു. ടൗൺ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading