ദളിതരുടെ അവസ്ഥയാണ് ഇന്നും മാധ്യമ പ്രവർത്തകർക്ക് ; ടി.പത്മനാഭൻ

0

കണ്ണൂര്‍: സമൂഹത്തിലെനാലാംതൂണുകാർ എന്ന് പറയുന്നുണ്ടെങ്കിലും
ദളിതരുടെ അവസ്ഥയാണ് ഇന്നും മാധ്യമ പ്രവർത്തകർക്കെന്ന് പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭൻ .ഇക്കാ ര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകുമെന്നു തോന്നുന്നില്ലെന്നും മലയാളിയുടെ പ്രിയ കഥാകൃത്ത്. കണ്ണൂർ ഗ്രാൻ്റ് സഫൈർ ഓഡിറ്റോറിയത്തിൽ
പത്ര-ദൃശ്യ-ശ്രാവ്യ-ഡിജിറ്റല്‍ മാധ്യമ രംഗത്തെ ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (കെഎംപിയു)സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .മാധ്യമ പ്രവർത്തകരുടെ ഇടപെടലുകൾ മൂലമാണ് സാമൂഹ്യ അന്തരീക്ഷം നിലനിൽക്കുന്നതെന്നും നാലാംതൂണുകാരായ അവർക്ക് ന്യായമായ വേതനം ലഭിക്കാനും അർഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. നിരാശരാകാതെ പ്രതിബന്ധങ്ങൾ മറികടന്ന് ശക്തമായി മുന്നോട്ടു പോകുക തന്നെ വേണമെന്ന് മാധ്യമ പ്രവർത്തകരെ അദ്ദേഹം ഓർമ്മിപ്പിച്ചു
. സംഘാടക സമിതി ചെയർമാൻ വി.സെയ്ദ് പതാക ഉയർത്തിയതോടെയാണ് സമ്മേളന പരിപാടിക്ക് തുടക്കമായത്.
.തുടര്‍ന്ന് തൊഴിലാളികളും നിയമങ്ങളുമെന്ന വിഷയത്തില്‍ അഡ്വ.ശശി ഡി.നമ്പ്യാര്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുഖ്യാതിഥിയായിരുന്നു.സംഘാടക സമിതി ചെയര്‍മാന്‍ വി.സെയ്ദ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.പി.സഹദേവന്‍, ഡോ.ജോസ് ജോര്‍ജ് പ്ലാത്തോട്ടം, താവം ബാലകൃഷ്ണന്‍, എം.എ.കരീം, ജ്യോതിർ മനോജ്, എന്‍.പ്രദീപ്, കോര്‍ കമ്മിറ്റിയംഗങ്ങളായ സി.ഡി.ബാബു, എം.റഫീഖ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.സംഘാടക സമിതി കൺവീനർ പീറ്റർ ഏഴിമല സ്വാഗതവും ജോ: കൺവീനർ വിത്സൺ ചാക്കോ നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായി പ്രസിഡണ്ട് എം.റഫീഖ് (തിരുവനന്തപുരം), ജനറൽ സെക്രട്ടറി സുവീഷ് ബാബു (കണ്ണൂർ), ട്രഷറർ ഷാഫി ചങ്ങരംകുളം (മലപ്പുറം) എന്നിവരെ തെരഞ്ഞെടുത്തു. കേരളത്തിലെവിവിധ ജില്ലകളിൽ നിന്നായി 100 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading