കെ. റെയിൽസിൽവർ ലൈൻ കറുത്ത വരയാകും;
മേധാ പട്കർ


പയ്യന്നൂർ : വികസനമെന്ന വ്യാജേന കേരള ജനതയുടെ മേൽ അടിച്ചേൽപ്പിക്കാൻപോകുന്ന സിൽവർലൈൻ വിനാശ പദ്ധതി കറുത്ത വരയാകുമെന്ന് പ്രശസ്ത സാമൂഹിക പ്രവർത്തക മേധാ പക്ടർ. പയ്യന്നൂർ മമ്പലം കാനത്ത് കെ. റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ. ഇത് മറ്റൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ്. നമ്മുടെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള യാതൊരു നിയന്ത്രണവുമില്ലാത്ത വിദേശ പദ്ധതിയാണ്. ഇടത് സർക്കാർ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇത് കേരളത്തിൽ നടപ്പാക്കുന്നത് ആശ്ചര്യം തന്നെ.
കേരളത്തിന്റെ മനോഹരമായ പ്രകൃതി ഏവരെയും ആകർഷിക്കുന്നതാണ്. ജനങ്ങളെയും പ്രകൃതിയെയും പരിഗണിച്ചാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് , മുൻഗണന നിശ്ചയിക്കേണ്ടത്. പൊതു ഗതാഗതത്തിനു വേണ്ടിയല്ല ഈ പദ്ധതി. വിദേശ വായ്പ വാങ്ങി നടപ്പാക്കുന്ന ഒന്നര ലക്ഷം കോടി ചിലവ് വരുന്ന സിൽവർലൈൻ പദ്ധതി കേരളത്തിന്റെ പ്രകൃതിയെ തകിടം മറിക്കും. ഇത് ജനാധിപത്യ വിരുദ്ധവും തികച്ചും ജനവിരുദ്ധവുമായ പദ്ധതിയാണ്.
ജനകീയ പ്രക്ഷോഭത്തിലൂടെ ഇതിനെ പരാജയപ്പെടുത്തണം.
ഇതുവരെ സമര രംഗത്തൊന്നും വരാത്ത സാധാരണ സ്ത്രീകളാണ് ഈ പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ . നിലനില്പിന് വേണ്ടി അവർ നടത്തുന്ന സമരത്തിനു മുന്നിൽ ഏത് സർക്കാറിനും മുട്ട് മടക്കേണ്ടിവരും. മോഹന വാഗ്ദാനങ്ങൾക്ക് അവർ വശംവദരാവില്ല.
മേധാ പട്കർ പറഞ്ഞു.
പയ്യന്നൂർ കാനത്തെ കെ. റെയിൽ വിരുദ്ധ സമര പ്രവർത്തകരായ കിഴക്കെ വീട്ടിൽ യശോഭമ്മ, പി.വി. രോഹിണി, കെ.വി. പ്രീതി എന്നിവർ ചേർന്ന് മേധാപട്കറെ സ്വീകരിച്ചു.
പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, കെ.റെയിൽ പ്രതിരോധ സമിതി ചെയർമാൻ ടി.പി. പത്മനാഭൻ , കൺവീനർ വി.കെ.രവീന്ദ്രൻ , ഡോ: ഡി.സുരേന്ദ്രനാഥ്, കെ.രാമചന്ദ്രൻ , അമ്പലത്ത കുഞ്ഞിക്കൃഷ്ണൻ , പിലാക്കൽ അശോകൻ, ടി.വി.രഘു , സി.വി. ബാലൻ, കെ.ജയപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: