യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തളിപ്പറമ്പ്: യുവാവിനെ വീടിന് സമീപത്തെ തറവാട്ടു വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കൂവേരി പുണംകോട് എ.എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന പി.പി ശശീന്ദ്രന്‍-ശ്രീജ ദമ്പതികളുടെ മകന്‍ വി.ആകാശ് (20) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത തറവാട്ടു വീട്ടിലായിരുന്ന ആകാശിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ് ജോലി ചെയ്തുവരികയായിരുന്നു. പ്രേമൈരാശ്യമാണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. സഹോദരി: അശ്വിക. തളിപ്പറമ്പ് പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: