തണൽ സൗജന്യ കോവിഡ് ആശുപത്രി തുടങ്ങികണ്ണൂർ: കോവിഡ് ചികിത്സയ്ക്കായി വിഷമിക്കുന്ന രോഗികൾക്ക് തണലായി ആസ്പത്രിയൊരുങ്ങി. ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന തണൽ ആണ് സൗജന്യ കോവിഡ് ആസ്പത്രി ആരംഭിച്ചത്. താവക്കരയിലാണ് 60 കിടക്കകളുള്ള ആസ്പത്രി സജ്ജീകരിച്ചിരിക്കുന്നത്. ഓക്സിജൻ, ഐ.സി.യു. തുടങ്ങിയ സൗകര്യങ്ങൾ ആസ്പത്രിയിൽ ഒരുക്കിയിട്ടുണ്ട്.’ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുക.

കോർപ്പറേഷന് മേയർ ടി.മോഹനൻ ആസ്പത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.യു. വാർഡ് ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് പി.പി.ദിവ്യയും ഫർമസി ഡോ. അനിൽകുമാർ തുടങ്ങിയവർ ഉദ്ഘാടനംചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മെയർ കെ.ഷബീന, ഡിവിഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, കണ്ണൂർ തണൽ ഭാരവാഹികളായ വി.വി.മുനീർ, എം.ആർ.നൗഷാദ്, എം.പി.ഇർഷാദ്, വി.യൂനിസ് തുടങ്ങിയവർ നേതൃത്വം പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: