നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ഇളവുകൾ പിൻവലിക്കുമെന്ന് കണ്ണൂർ കലക്ടർ

കണ്ണൂർ:കോവിഡ് 19 പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്ത പക്ഷം അനുവദിച്ച ഇളവുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ടി.വി. സുഭാഷ് ഉത്തരവിൽ അറിയിച്ചു. കച്ചവട സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ആളുകൾ കൂട്ടം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ ഉത്തരവ്. ഈ സാഹചര്യത്തിൽ കുറ്റമറ്റ ക്വാറന്റീനും ശരിയായ റിവേഴ്സ് ക്വാറന്റീനും പാലിക്കൽ, മാസ്ക് ധാരണം, സുരക്ഷിത അകലം പാലിക്കൽ (ആറ് അടി), കൈ കഴുകൽ, പൊതുസ്ഥലത്ത് തുപ്പാതിരിക്കൽ തുടങ്ങിയ പഞ്ചശീലങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. മാർക്കറ്റുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, കച്ചവട സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലർ, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടൽ, റസ്റ്റോറന്റ്, ഓഫീസുകൾ, വിദ്യാലയങ്ങൾ, മറ്റ് തൊഴിലിടങ്ങൾ, കൃഷി സ്ഥലങ്ങൾ, ആശുപത്രികൾ ആരാധനാലയങ്ങൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, കളിസ്ഥലങ്ങൾഉൾപ്പെടെയുള്ളമറ്റ് പൊതുഇടങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കുന്നുണ്ടെന്നും സാനിറ്റൈസർ, ഹാൻഡ് വാഷ് ഉൾപ്പെടെയുള്ള ശുചീകരണ സംവിധാനങ്ങൾ സജ്ജമാക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ ഉറപ്പു വരുത്തേണ്ടതാണ്. കച്ചവട സ്ഥാപനങ്ങൾ ഈ നിർദേശങ്ങൾ ലംഘിക്കുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ മേധാവികൾ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. ക്വാറന്റീനിൽ കഴിയുന്ന മുഴുവൻ ആളുകളും ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ മേധാവികൾ, പോലീസ് എന്നിവരുടെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. ഹോം ക്വാറന്റീനിൽ പ്രവേശിക്കപ്പെടുന്നവരുടെ വീടുകളിൽ 65 വയസിനു മുകളിൽ പ്രായമായവരോപത്ത് വയസ്സിൽ താഴെയുള്ള കുട്ടികളോഅവശരോരോഗബാധിതരോഗർഭിണികളോ ഉണ്ടെങ്കിൽ ഇവർ മറ്റൊരിടത്തേക്ക് റിവേഴ്സ് ക്വാറന്റീനിൽ പ്രവേശിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പു വരുത്തേണ്ടതാണ്. 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ളവരും രോഗബാധയുള്ളവരും ഗർഭിണികളും വീടിനു പുറത്തിറങ്ങുന്നില്ലെന്നും ബന്ധപ്പെട്ടവർ ഉറപ്പു വരുത്തേണ്ടതാണ്. സൗഹൃദ സന്ദർശനങ്ങളും ബന്ധു വീടുകളിലുള്ള സന്ദർശനങ്ങളും അടിയന്തര ഘട്ടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. തളിപ്പറമ്പ്, തലശ്ശേരി സബ് കലക്ടർമാർക്കാണ് നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ മേൽനോട്ട ചുമതല. പരിശോധനകൾക്കായി ഇൻസിഡന്റൽ കമാൻഡർമാരെയും ഇവരെ സഹായിക്കുന്നതിനായി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന പക്ഷം 2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും 1087 എപ്പിഡമിക്ക് ആക്ട് പ്രകാരവും ഇന്ത്യൻ പീനൽ കോഡിന്റെ 188-ാം വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: