കണ്ണൂരിൽ ഇന്ന് (22:05:2020) കോവിഡ് 19 സ്ഥിരീകരിച്ചത് കണ്ണൂർ, ചൊവ്വ, ചെമ്പിലോട്, മേക്കുന്ന്, മട്ടന്നൂർ, മുഴപ്പിലങ്ങാട്, കുന്നോത്ത്പറമ്പ്, ചെറുവഞ്ചേരി,അയ്യൻകുന്ന് സ്വദേശികൾക്ക്

കണ്ണൂർ : ജില്ലയിൽ ഇന്ന് (22:05:2020) കോവിഡ് 19 സ്ഥിരീകരിച്ചത് കണ്ണൂർ, ചൊവ്വ, ചെമ്പിലോട്, മേക്കുന്ന്, മട്ടന്നൂർ, മുഴപ്പിലങ്ങാട്, കുന്നോത്ത്പറമ്പ്, ചെറുവഞ്ചേരി,അയ്യൻകുന്ന് സ്വദേശികൾക്ക്. മേക്കുന്ന് സ്വദേശികളായ മൂന്നുപേർക്കും , രണ്ട് മട്ടന്നൂർ സ്വദേശികൾക്കും , കണ്ണൂർ,ചൊവ്വ, മുഴപ്പിലങ്ങാട്,കുന്നോത്ത്പറമ്പ്,ചെമ്പിലോട്,ചെറുവഞ്ചേരിഅയ്യൻകുന്ന് എന്നിവിടങ്ങളിലെ ഓരോരുത്തർക്കുമാണ് രോഗബാധ കണ്ടെത്തിയത്.

പത്തൊൻപതാം തീയ്യതി കുവൈറ്റിൽ നിന്നും കണ്ണൂരിലെത്തിയ കണ്ണൂർ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന പുരുഷനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെൻറ്ററിൽ നിരീക്ഷണത്തിയ കഴിയുകയായിരുന്നു.

കണ്ണൂർ ചൊവ്വ സ്വദേശിയായ നാൽപത്തി നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് . പത്തൊൻപതാം തീയ്യതി കുവൈറ്റിൽ നിന്നും കണ്ണൂരിലെത്തിയ ഇയാൾ അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെൻറ്ററിൽ നിരീക്ഷണത്തിയ കഴിയുകയായിരുന്നു.

മുംബൈയിൽ നിന്നും പത്താം തീയ്യതി നാട്ടിലെത്തിയ പതിനെട്ടുകാരിക്കാണ് ചെമ്പിലോട് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെൻറ്ററിൽ നിരീക്ഷണത്തിലായിരുന്നു.

മേക്കുന്നിലെ മൂന്നുപേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാല്പത്തിയെട്ടും ,ഇരുപത്തിഒൻപതും വയസുള്ള സ്ത്രീകൾക്കും ,രണ്ടുവയസ്സുള്ള ആൺകുട്ടിയിലുമാണ് രോഗബാധ കണ്ടെത്തിയത്. മുംബൈയിൽ നിന്നും ഒൻപതാം തീയ്യതി കണ്ണൂരിലെത്തിയ ഇവർ മൂന്നുപേരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

മട്ടന്നൂർ നഗരസഭയിലെ നാലുവയസുള്ള പെൺകുട്ടിക്കും മുപ്പത്തിനാല് വയസുള്ള സ്ത്രീക്കുമാണ് രോഗം പിടിപെട്ടത്.ഇവർ ദുബായിൽ നിന്നും പതിനേഴാം തീയ്യതി കണ്ണൂരിൽ എത്തിയ ഇവർ ഇവർ അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെൻറ്ററിൽ നിരീക്ഷണത്തിലായിരുന്നു.

കുവൈറ്റിൽ നിന്നും പത്തൊൻപതാം തീയ്യതി കണ്ണൂരിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശിയായ നാല്പത്തിയഞ്ച് വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇയാൾ അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെൻറ്ററിൽ നിരീക്ഷണത്തിലായിരുന്നു.

കുന്നോത്തുപറമ്പിൽ രോഗം പിടിപെട്ടത് ഖത്തറിൽനിന്നും പത്തൊൻപതാം തീയ്യതി കണ്ണൂരിലെത്തിയ നാല്പത്തിനാലുകാരനാണ് . ഇയാൾ അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെൻറ്ററിൽ നിരീക്ഷണത്തിലാണ്.

ചെറുവാഞ്ചേരിയിൽ മുംബൈയിൽ നിന്നുമെത്തിയ അൻപതുവയസുള്ള പുരുഷനാണ് രോഗ ബാധ സ്ഥിരീകരിച്ചത് . പത്താം തീയ്യതി കണ്ണൂരിലെത്തിയ ഇയാൾ അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെൻറ്ററിൽ നിരീക്ഷണത്തിലായിരുന്നു.

അയ്യന്‍ കുന്ന് സ്വദേശി 24കാരിക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് . ഇവർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മെയ് 20നാണ് 12 പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 150 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.നിലവില്‍ 9384 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 39 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 36 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 9288 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെയായി ജില്ലയില്‍ നിന്നും 5220 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5038 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4778 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 182 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: