കണ്ണൂർ മുണ്ടയാട് ഇലക്ട്രീഷ്യൻ ജോലിക്കിടെ ഷോക്കേറ്റ്‌ മരിച്ചു

കണ്ണൂർ മുണ്ടയാട് ഇലക്ട്രീഷ്യൻ ജോലിക്കിടെ ഷോക്കേറ്റ്‌ മരിച്ചു

കണ്ണൂർ : കണ്ണൂർ മുണ്ടയാട് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്‌ മരിച്ചു . കണ്ണൂർ കോർപറേഷൻ എളയാവൂർ സോണൽ ഓഫീസിന് സമീപം കിശൻ അസോസിയേറ്റ്‌സ് ഉടമ പോത്തോടി രാഗേഷ് (48 ) ആണ് മരിച്ചത്. മുണ്ടയാട് അതിരകത്തെ ഒരു വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റാണ് അപകടം ഉണ്ടായത് .ഉടനെ കണ്ണൂർ താണയിലെ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യദീപ,മകൻകിശൻദേവ്.സഹോദരങ്ങൾരജിത,നിഖേഷ്,രേഷ്‌മ.ശവസംസ്ക്കാരം നാളെ (22 :05 :2020) ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: