കണ്ണൂർ മണ്ഡലത്തിലെ 11 റോഡുകളുടെ പുനരുദ്ധാരണത്തിന് 5.2 കോടി

കണ്ണൂർ: കണ്ണൂർ നിയോജകമണ്ഡലത്തിലെ 11 റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തിക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതിയിൽ ഉൾപ്പെടുത്തി 5.2 കോടി രൂപ അനുവദിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖാന്തരമാണ് അപേക്ഷ നൽകിയിരുന്നത്. കണ്ണൂർ കോർപ്പറേഷൻ പരിധിയിലും മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലും ഉൾപ്പെട്ട 11 റോഡുകൾക്കാണ് ഭരണാനുമതിയായത്. കണ്ണൂർ കോർപ്പറേഷനിലെ കറുവൻ വൈദ്യർപീടിക-എളയാവൂർ സൗത്ത്, എളയാവൂർ സൗത്ത്-കാപ്പാട് എന്നീ റോഡുകൾക്ക് 1.5 കോടി രൂപയും, ചേനോളി ജങ്‌ഷൻ-ധനലക്ഷ്മി റോഡ്, ധനലക്ഷ്മി ആസ്പത്രി-കണ്ണോത്തുംചാൽ റോഡ് എന്നിവയ്ക്ക് 40 ലക്ഷം രൂപ വീതവും, ചേനോളി ജങ്‌ഷൻ-കോർജാൻ സ്കൂൾ റോഡിന് 80 ലക്ഷം രൂപയും, ചതുരക്കിണർ-ആയങ്കി റോഡ്, വലിയന്നൂർ വില്ലേജ് ഓഫീസ്-നോർത്ത് യു.പി. സ്കൂൾ റോഡ്, മാച്ചേരി പഞ്ചായത്ത് കിണർ-യു.പി. സ്കൂൾ നുച്ചിലോട് റോഡ്, പടിക്ക് താഴെ ശ്മശാനം റോഡ്-ചോയാത്ത് മുക്ക്-പടിക്ക് താഴെ പീടിക റോഡ്, മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ കച്ചേരിപ്പറമ്പ്-മീൻകടവ്, താറ്റ്യോട് അങ്കണവാടി കനാൽ എന്നീ റോഡുകൾക്ക് 10 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. പദ്ധതിനിർവഹണം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനം മുഖേനയാണ് നടത്തുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: