ആറളത്ത് വീട്ടുമുറ്റത്തു കാട്ടാനക്കൂട്ടം ; ഭീതിയോടെ നിവാസികൾ

ആറളം ജനവാസകേന്ദ്രത്തിൽ ആനക്കൂട്ടം എത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കി. ഫാമിൽനിന്ന്‌ ഇടയ്ക്കിടെ ആനയിറങ്ങാറുണ്ടെങ്കിലും നേരം വെളുക്കുംമുൻപേ കാടുകയറുമായിരുന്നു.പ്രദേശത്ത് നിരവധി പേരുടെ കാർഷികവിളകൾക്കാണ് ആന നാശം വരുത്തിയിരിക്കുന്നത്.ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തിൽ നിന്നുമാണ് മൂന്നെണ്ണം കക്കുവപ്പുഴയും കടന്ന് ജനവാസമേഖലയിലെത്തിയത്.വാഴകളും തെങ്ങുകളുമാണ് വ്യാപകമായി നശിപ്പിച്ചത്. ഒരുമാസത്തിനിടയിൽ മൂന്നും നാലും തവണയാണ് ആനക്കൂട്ടം എത്തുന്നത്.ആനയെ ഭയന്ന് ടാപ്പിങ് പോലും പ്രദേശവാസികളിൽ ചിലർ നിർത്തിവെച്ചിരിക്കുകയാണ്.പ്രദേശത്ത് നിരവധി പേരുടെ കാർഷികവിളകൾക്ക് കനത്തനാശം ഉണ്ടായിട്ടും പലർക്കും അർഹതപ്പെട്ട നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: