മോദിയോ ? രാഹുലോ ? വിധി കാത്ത് രാജ്യം

രാജ്യം അടുത്ത അഞ്ച് വര്‍ഷക്കാലം ആര് ഭരിക്കുമെന്ന് നാളെ അറിയാം. പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ. വ്യാഴാഴ്ച രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. പോസ്റ്റല്‍ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിങ് യന്ത്രത്തിലെ ഫലവുമായി ഒത്തു നോക്കുകയും ചെയ്യും. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്.വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണണം എന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതംഗീകരിച്ചാല്‍ 11 മണിക്കോ 12 മണിക്കോ ശേഷമേ മറ്റു യന്ത്രങ്ങള്‍ എണ്ണി തുടങ്ങൂ. അങ്ങനെയെങ്കില്‍ ഫലസൂചനകള്‍ ഉച്ചക്ക് ശേഷമാകും എത്തുക. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങള്‍ നടന്നെന്ന ആരോപണം ശക്തമാണ്. ഈ ആരോപണങ്ങളെ ശരിവെക്കുന്ന രീതിയില്‍ കഴിഞ്ഞ ദിവസം യുപി, ബീഹാര്‍, ഹരിയാന സംസ്ഥാനങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമം നടത്തിയിരുന്നു.രാജ്യം ഈ തെരഞ്ഞെടുപ്പ് പോലെ ഇത്രെയും അധികം ഉറ്റുനോക്കിയ ഒരു തെരഞ്ഞെടുപ്പ് അടുത്തകാലത്ത് ഉണ്ടായിട്ടില്ല. വര്‍ഗീയതയും ദളിതനും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും നോട്ടുനിരോധനവും ജിഎസ്ടിയും പശു വധ നിരോധനവുമുള്‍പ്പെടെ ഏറെ സംഭവ ബഹുലമായ അഞ്ച് വര്‍ഷങ്ങളാണ് മോദിയുടെ കീഴില്‍ കടന്ന് പോകുന്നത്. സാധാരണക്കാരും കര്‍ഷകരും ഏറെ ബുദ്ധിമുട്ടിലായ ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമോ അതോ രാഹുലിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വീണ്ടും തിരിച്ച്‌ വരുമോ എന്ന ഉറ്റുനോക്കുകയാണ്. ജനവിധി പുറത്ത് വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: