ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്; പി. ജയരാജന്റെ സുരക്ഷ വർധിപ്പിക്കും

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ പി. ജയരാജന്റെ സുരക്ഷ വർധിപ്പിക്കും. ജീവന് കടുത്ത ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ജയരാജന് ഗൺമാന്മാർക്ക് പുറമെ നാല് സിപിഒമാരും ഒരു സീനിയർ സിപിഒയുമടങ്ങുന്ന ഒരു യൂണിറ്റാണ് സുരക്ഷയ്ക്കു വേണ്ടത്. കഴിഞ്ഞദിവസം തലശ്ശേരി പാട്യത്തെ അദ്ദേഹത്തിന്റെ വീട്ടിൽ കൂടുതൽ പൊലീസ് കാവൽ ഏർപ്പെടുത്തി. എന്നാൽ, അധികസുരക്ഷ വേണ്ടെന്ന് ജയരാജൻ തന്നെ അറിയിച്ചതിനെത്തുടർന്ന് ഇവരെ തിരിച്ചുവിളിച്ചു.

ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ പി. ജയരാജൻ പ്രതിയാണ്. മൻസൂർ കൊല്ലപ്പെട്ടശേഷം ജയരാജനോടുള്ള ശത്രുത എതിർരാഷ്ട്രീയ ചേരികളിൽ ശക്തമാണെന്നാണ് ഇന്റലിജൻസ് നൽകുന്ന മുന്നറിയിപ്പ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: