പരിശോധന കർശനമാക്കി ധർമ്മടം പൊലിസ്; ധർമ്മടം പൊലിസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റോഡുകൾ അടച്ചു

പരിശോധന കർശനമാക്കി ധർമ്മടം പൊലിസ്, കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ധർമ്മടം പൊലിസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റോഡുകൾ അടച്ചു. മീത്തലെ പീടിക – ബ്രണ്ണൻ കോളേജ് റോഡ്, കൊടുവള്ളി – പിണറായി റോഡ്, മേലൂർ – മമ്മാക്കുന്ന് റോഡ്, അണ്ടല്ലൂർ കടവ് റോഡ്, കൊളോട് പാലം റോഡ്, വടക്കുമ്പാട് ഉമ്മൻചിറ റോഡ്, കാളിക്കടവ് റോഡ് എന്നിവയും അടച്ചിട്ടു. മൂന്നു ജീപ്പുകളിലും ഒരു ബൈക്കിലുമായി പൊലിസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തുന്നുണ്ട്. 40ഓളം പൊലിസുകാർ ഒരേ സമയം പട്രോളിംഗ് നടത്തുന്നതായും പ്രധാനപ്പെട്ട റോഡുകളിൽ കൂടി പൊലിസ് പരിശോധനയില്ലാതെ കണ്ണു വെട്ടിച്ചു പോകാൻ കഴിയാത്ത വിധം പരിശോധന ശാക്തമാക്കിയതായും ധർമ്മടം സി.ഐ ശ്രീജിത്ത് കൊടെരി ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: