വായമൂടിക്കെട്ടി വീടുകളില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.

കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈലിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്
ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തകർ
വായമൂടിക്കെട്ടി വീടുകളില്‍ പ്രതിഷേധ സമരം നടത്തി

സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവന്‍ നിയോജക മണ്ഡലത്തിലും പോലിസ് സ്റ്റേഷന് മുന്നിൽ നടത്തിയ സമരം, ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണും , റെഡ് സോണും തീര്‍ത്ത പ്രത്യേക സാഹചര്യത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രതീകാത്മക സമരം നടത്തുകയായിരുന്നു.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ലോക്ഡൗണ്‍ നിയമം ലംഘിച്ചുക്കൊണ്ട് ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് യൂത്ത് കോൺഗ്രസ്
ജില്ലാ പ്രസിഡൻ്റ് സുദീപ്
ജെയിംസ് പറഞ്ഞു.

സമരത്തിന് സംസ്ഥാന ഭാരവാഹികളായ
റിജിൽ മാക്കുറ്റി, കെ, കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ,
ജില്ലാ ഭാരവാഹികളായ വി.രാഹുൽ,പ്രനിൽ മതുക്കോത്ത്,സിബിൻ ജോസഫ്, ശ്രീജേഷ് കൊയിലേരിയൻ, അനൂപ് തന്നട, കെ.സജേഷ്, പി. ഇമ്രാൻ.കെ.ഷിബിന,ശരത് ചന്ദ്രൻ, ദിലീപ് മാത്യു, ഷാജു കണ്ടമ്പേത്ത്, ഷിജോ മറ്റപ്പള്ളി, നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്മാരായ എം.കെ വരുൺ,ഫർസീൻ മജീദ്, വി.സോനു, കെ.പ്രജീഷ് , അക്ഷയ് വി.വി, സനോജ് ധർമ്മടം,നികേത് നാറാത്ത്, കെ.പി.ലിജേഷ്, സുധീഷ് കുന്നത്ത്, ഷിജോ പയ്യന്നൂർ, ശ്രീജിത്ത് കൂവേരി തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: