നാളെ മുതൽ ജില്ലയിലാകെ അവശ്യസാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും കോൾ സെന്റർ നമ്പറുകളുടെ പൂർണ വിവരം ഇതാ

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയെന്ന നിലയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഇതിന്റെ ഭാഗമായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളും കിറ്റുകളും ഉള്‍പ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.
മരുന്ന് ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കുന്നതിനായി അവശ്യസാധനങ്ങളും വീടുകളിലെത്തിക്കും. കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. കോര്‍പറേഷനിലെ ബാക്കി പ്രദേശങ്ങളില്‍ കോര്‍പറേഷന്‍ ഇതിനുള്ള സംവിധാനമൊരുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള കോള്‍ സെന്ററുകള്‍ വഴി അവശ്യ സാധനങ്ങള്‍ എത്തിക്കും. ഇവിടങ്ങളില്‍ ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഔദ്യോഗിക വളണ്ടിയര്‍മാരുടെയും സഹായത്തോടെ സംവിധാനമൊരുക്കും.
തദ്ദേശ സ്ഥാപന തലങ്ങളില്‍ ഏതൊക്കെ കടകള്‍ ഏതൊക്കെ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പരാതികളില്ലാത്തവിധം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാന്‍മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കണം. അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോ വാര്‍ഡിലും ഒരു കട മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് തദ്ദേശ സ്ഥാപന അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഹോം ഡെലിവറിക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. ഹോം ഡെലിവറി ചെയ്യുന്നവര്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ഹോം ഡെലിവറി സംവിധാനം സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്‌സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വില മാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കോള്‍സെന്റര്‍ വഴി ലഭ്യമാക്കും. ബന്ധപ്പെടേണ്ട നമ്പറുകള്‍:
ആലക്കോട് – 9947557599, 8606082108, അഞ്ചരക്കണ്ടി – 7356749709, 9037519651, ആറളം – 9605188515, 8547074128, അയ്യന്‍കുന്ന് – 9074651368, 7736262737, അഴീക്കോട് – 9846579762, 8921154212, ചപ്പാരപ്പടവ് – 7510703103, 9747597458, ചെമ്പിലോട് – 8157054147, 8157000488, ചെങ്ങളായി – 8606809914, 9656305335, ചെറുകുന്ന് – 9446036184, 9746606704, ചെറുപുഴ – 9656886160, 8281574625, ചെറുതാഴം – 9074006169, 7736166046, ചിറക്കല്‍ – 9846905976, 9846786978, ചിറ്റാരിപ്പറമ്പ – 8848742812, 9744613866, ചൊക്ലി – 8129629661, 9895084540, ധര്‍മ്മടം – 9633610048, 7012513959, എരമം-കുറ്റൂര്‍ – 8547870058, 7907260401, എരഞ്ഞോളി – 9496333494, 9995729948, എരുവേശ്ശി – 7510960354, 9556961423, ഏഴോം – 9895788898, 9895080710, ഇരിക്കൂര്‍ – 7559919202, 9633824696, കടമ്പൂര്‍ – 7907459537, 9847790079, കടന്നപ്പള്ളി-പാണപ്പുഴ – 7994526411, 9656858863, കതിരൂര്‍ – 9048957264, 9847386075, കല്ല്യാശ്ശേരി – 0497 2781818, 8113072308, കണിച്ചാര്‍ – 9567835266, 9544644727, കാങ്കോല്‍-ആലപ്പടമ്പ – 8547736250, 9526664555, കണ്ണപുരം – 9947578744, 9447359057, കരിവെള്ളൂര്‍-പെരളം – 9744361028, 9567968384, കേളകം – 8547497383, 9074003187, കീഴല്ലൂര്‍ – 9446249627, 9400473206, കൊളച്ചേരി – 9995840830, 9495141841, കോളയാട് – 9605097582, 8547780580, കൂടാളി – 9400116744, 7994067454, കോട്ടയം – 9895015406, 8129965210, കൊട്ടിയൂര്‍ – 9048773038, 8919834411, കുഞ്ഞിമംഗലം – 9961542552, 9895882473, കുന്നോത്ത്പറമ്പ – 9446654238, 9961639599, കുറുമാത്തൂര്‍ – 9495034247, 8086441232, കുറ്റിയാട്ടൂര്‍ – 9847518519, 9947206435, മാടായി – 9605978355, 7025104973, മലപ്പട്ടം – 9562140552, 9446263156, മാലൂര്‍ – 9495492238, 9746443168, മാങ്ങാട്ടിടം – 9544994122, 9544061508, മാട്ടൂല്‍ – 9995123042, 9895804592, മയ്യില്‍ – 9496205947, 9947096452, മൊകേരി – 8943669291, 9747575144, മുണ്ടേരി – 9446986521, 9061819883, മുഴക്കുന്ന് – 6235726415, 6235716415, മുഴപ്പിലങ്ങാട് 9895279462, 9447756477, നടുവില്‍ – 9447662450, 8086227551, നാറാത്ത് – 9497100989, 8606472609, ന്യൂമാഹി – 9446993457, 9745373273, പടിയൂര്‍ – 8762800301, 9633110690, പന്ന്യന്നൂര്‍ – 9961931251, 9544809460, പാപ്പിനിശ്ശേരി – 9744807855, 9746533525, പരിയാരം – 8139834430, 9074270262, പാട്യം – 9847943278, 8547123041, പട്ടുവം – 9446668569, 9946995446, പായം – 9744099550, 8086174413, പയ്യാവൂര്‍ – 7907936196, 8547972650, പെരളശ്ശേരി – 7559804734, 9744076539, പേരാവൂര്‍ – 7902674126, 9747143673, പെരിങ്ങോം-വയക്കര – 9947012990, 8606740425, പിണറായി – 9400148343, 9961475149, രാമന്തളി – 8547102451, 9809102805, തില്ലങ്കേരി – 9947558476, 8289852656, തൃപ്പങ്ങോട്ടൂര്‍ – 9207260260, 9446160750, ഉദയഗിരി – 9366227210, 7909165743, ഉളിക്കല്‍ – 9539706007, വളപട്ടണം – 7907677147, 7510205306, വേങ്ങാട് – 9645478428, 9847346341.
ആന്തൂര്‍ നഗരസഭ – 8848193130, 9497446626, 9895171231, 9995656236, പയ്യന്നൂര്‍ – 9446773611, 9747375425, 9447224236, ഇരിട്ടി – 6238651672, 9747886865, 8086636883, 9745432022, മട്ടന്നൂര്‍ – 9562086701, കൂത്തുപറമ്പ് – 8157924235, 9562089296, 9526933097, തലശ്ശേരി – 9744319346, 9747809225, 04902341591, ശ്രീകണ്ഠപുരം – 9447373830, 9562925092, പാനൂര്‍ – 04902311340, തളിപ്പറമ്പ് – 9746453664.

അവശ്യ മരുന്നുകളെ കുറിച്ച് വിവരം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ 9400066020 എന്ന നമ്പറിന് പുറമേ 9400066019 എന്ന നമ്പറിലേക്കും വിളിക്കാം. 9400066016, 9400066017, 9400066018, എന്നീ നമ്പറുകളിലേക്കാണ് അവശ്യ സാധനങ്ങള്‍ക്കായി വിളിക്കേണ്ടത്.

1 thought on “നാളെ മുതൽ ജില്ലയിലാകെ അവശ്യസാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും കോൾ സെന്റർ നമ്പറുകളുടെ പൂർണ വിവരം ഇതാ

  1. Which number do I contact to get the grocery at Podikkundu Kottali Road, Opp – K S E B Sub Station

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: