ലോക്ക് ഡൗൺ കാലത്തെ സാഹചര്യം അന്തരീക്ഷത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുന്നു? ലോക പ്രശസ്ത അന്തരീക്ഷ ശാസ്ത്രജ്ഞൻ Dr സതീശൻ മാസ്റ്റർ വിലയിരുത്തുന്നു

ലോക് ഡൗൺ സന്ദർഭത്തെ ‘കണ്ണൂർ വാർത്തകൾ ഓൺലൈനിനു’ വേണ്ടി പ്രശസ്ത അന്തരീക്ഷ ശാസ്ത്രജ്ഞൻ Dr സതീശൻ മാസ്റ്റർ വിലയിരുത്തുന്നു.

പ്രമുഖ കാലാവസ്ഥ, പരിസ്ഥിതി ശാസ്ത്രജ്ഞനും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഡെപ്യൂട്ടി ഡയറക്ടറും കൂടിയാണ് ലേഖകൻ. വിവർത്തനം ചെയ്തത്: രാജേഷ് വാര്യർ പൂമംഗലം

നാം നമ്മുടെ വീടും പരിസരവും ആഘോഷവേളകളിലൊക്കെ ശുചിയാക്കി വെക്കാറുണ്ടല്ലോ ? അതായത് ഓണം ,ക്രിസ്തുമസ്, റമസാൻ എന്നീ ആഘോഷങ്ങൾക്കു മുന്നോടിയായി നമ്മൾ അങ്ങനെ ചെയ്യാറുണ്ടല്ലോ. എന്നാൽ നിർഭാഗ്യവശാൽ അതു പോലെ നമുക്ക് നമ്മുടെ അന്തരീക്ഷം ഒരിക്കലും ശുചിയാക്കാൻ സാധിക്കാറില്ല. കാരണം അത് നമുക്ക് ചെയ്യാവുന്നതിനും അപ്പുറമുള്ള കാര്യമാണ്.

എന്നാൽ നാം ജീവിക്കുന്ന ഈ പരിസ്ഥിതി, നമ്മുടെ അന്തരിക്ഷമുൾപ്പെടെയുള്ള കാര്യങ്ങൾ ഒരിക്കൽ ശുചിയാക്കുന്ന സ്വപ്നം പേറി ജീവിക്കുന്നവരാണ് നമ്മൾ.
ആയുസ്സിലൊരിക്കലെങ്കിലും അങ്ങനെ സംഭവിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുമാണ്
ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നത് ഈ കോവിഡ് പശ്ചാത്തലത്തിലാണെന്നു മാത്രം.

ഈ സാഹചര്യത്തിൽ നമ്മുടെ അന്തരീക്ഷ മലിനീകരണം ഏറ്റവും കുറഞ്ഞ തോതിലേക്ക് എത്തിയിരിക്കുന്നു. വാഹനങ്ങളും ഫാക്ടറികളും അടഞ്ഞുകിടക്കുന്ന തോടെ അത് എക്കാലത്തേയും കുറഞ്ഞ നിരക്കിൽ എത്തിയിരിക്കുന്നു .നാം ശ്വസിക്കുന്ന വായു ഇപ്പോൾ ഏറ്റവും ശുദ്ധമാണ്. കാരണം അതിൽ ഓക്സിജൻ്റെ അളവ് മുമ്പത്തേക്കാൾ വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുകയും ശ്വാസകോശം ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ശക്തി പകരുകയും ചെയ്യുന്നുണ്ട് . അതോടൊപ്പം സാധാരണ സന്ദർഭങ്ങളിൽ വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന നൈട്രജൻ ഡയോക്സൈഡ് നമ്മുടെ ശ്വസന സംവിധാനത്തെ തന്നെ തകരാറിലാക്കും വിധം വളരെ അധികമായിരുന്നു. അത് നമ്മുടെ ശ്വാസകോശത്തെ ശിഥിലമാക്കുകയും ശ്വസന സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നുണ്ട്. അന്തരീക്ഷത്തിൽ വർദ്ധിച്ച അളവിൽ കാണപ്പെടുന്ന പു ക യും പൊടിപടലങ്ങളും അവ്വിധം നമ്മുടെ ശ്വസന സംവിധാനത്തെ തന്നെ തകരാറിലാക്കാറുണ്ട്.

എന്നാൽ ലോക് ഡൗൺ വന്നതോടെ മലിനീകരണം കുറഞ്ഞു. ഈ മലിനീകരണ പദാർത്ഥങ്ങളുടെ അഭാവം നമ്മുടെ ശ്വാസകോശത്തെ സ്ഥിരപ്പെടുത്തുകയും രോഗസാധ്യതകളെ ഒരു പരിധി വരെ തടയുകയും ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഈ സമയത്ത് ബീച്ചുകളിൽ അധികം ആരും പോകുന്നത് നല്ലതല്ല. കാരണം കോവിഡ് ബാധ ഉണ്ടാക്കും വിധം പൊടിയും ഈർപ്പവും കൂടിച്ചേർന്ന മാലിന്യം മൂക്കിനകത്ത് എത്തിപ്പെടാനുള്ള സാധ്യത ഈയവസരത്തിൽ വളരെയധികമാണ്.
മറ്റൊരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. അന്തരീക്ഷത്തിൽ പൊടിയുടെ അഭാവം മേഘരൂപീകരണം വൈകിപ്പിക്കാനും വേനൽമഴ നീണ്ടുപോകാനും കാരണമായേക്കാം .അതു മാത്രമല്ല അന്തരീക്ഷത്തിന്റെ ചൂടു കൂടാനും ഇത് ഇടയാക്കും. അന്തരീക്ഷത്തിലെ പൊടി സൂര്യപ്രകാശത്തെ ചിതറിപ്പിക്കുന്നത് കാരണം സോളാർ റേഡിയേഷൻ വളരെ കുറഞ്ഞ തോതിലാണ് ഭൂമിയിൽ എത്തുന്നത്. എന്നാൽ വായുവിൽ പൊടിപടലങ്ങൾ ഇപ്പോൾ വളരെ കുറഞ്ഞതു കാരണം അന്തരീക്ഷ ഊഷ്മാവ് കൂടുതലാവും അനുഭവപ്പെടുക. ഈ അടച്ചിടൽ കാരണമുണ്ടാകുന്ന ഫലങ്ങളെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പങ്കുവെക്കാൻ ഉണ്ടാവുക. കാരണം മനുഷ്യൻ മാത്രമല്ലല്ലോ ഇവിടെയുള്ളത് . അന്തരീക്ഷത്തിലെ ബഹുവിധ ജീവികളിൽ അത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഉണ്ടാക്കുന്നത്.

ഏതായാലും ക്ഷമയോടെ ഈ അടച്ചിടലുമായി നമുക്ക് സഹകരിക്കാം. നമ്മുടെ പൂർവ്വികർക്ക് ഒരിക്കലും ഇത്തരം ഒരനുഭവം ഉണ്ടായിരുന്നിട്ടില്ല. ഒരു പക്ഷെ വരും തലമുറക്കും ഇതു ഉണ്ടാവണമെന്നില്ല. അതിൻ്റെ ഗുണഭോക്താക്കൾ എന്ന രീതിയിൽ നമുക്ക് ഇതിന് സാക്ഷ്യം വഹിക്കാം.

സുരക്ഷിതരായി വീട്ടിലിരുന്ന് ഈ മഹാമാരിയോട് പൊരുതാം.

We used to clean our house and premises thoroughly prior to festivals like Onam, X mas, Ramadan etc. Unfortunately we could not clean our atmosphere because it’s beyond our scope and all of us wished to get our environment including atmosphere cleaned at least once in our life span.

Finally our dreams have been materialised during lockdown. Everyone of us is aware that air pollution is declined to its least possibility due to the absence of anthropogenic and industrial activities.

So the air we breathe became pure, oxygen content is higher than before which can offer a strength to our lungs and can enhance immunity. At the same time, abrupt reduction in NO2 coming out of vehicles always weaken our respiratory system and produce inflammation in the lungs, can offer further strength to respiratory system. Likewise dust also. In the absence of these pollutants our lungs are healthier than before which can prevent infections to a larger extent. So don’t go to beach where dust will be more due to sand and sea spray in a mixed form which on reaching nasal canal and wind pipe can induce severe inflammation by which will be susceptible for COVID infection.
Also the less number of dust in the atmosphere delays cloud formation by which the summer showers will be affected. Dust in the atmosphere scatter sunlight so that the amount of solar radiation reaches on the surface becomes less. Now the intensity is high in the absence of dust so we feel more hot.
Hence we have a mixed effect due to lockdown because all Atmospheric species have different roles.

So be patient and believe that we only could witnessed this lockdown effect, which was not experienced by our past generation and will not be possible for future generation as well.
Be safe and distant to fight this pandemic..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: