കോഴിക്കോട് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൗസ് സര്‍ജന്‍മാരായ ഇവര്‍ ഡല്‍ഹിയില്‍ വിനോദ യാത്ര നടത്തിയിരുന്നു.

യാത്ര കഴിഞ്ഞെത്തിയ ശേഷം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ഏഴ് പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: