കണ്ണൂരിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കും; അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിയന്ത്രണം, ജനങ്ങൾ വീടിന് പുറത്തിറങ്ങരുത്

കണ്ണൂർ ജില്ലയിൽ കോവിഡ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നടപ്പാക്കും. ഹോട്സ്പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് ഐജി അശോക് യാദവ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങൾ തുറക്കാനാണ് നിർദ്ദേശം. അടുത്തടുത്തുള്ള കടകൾ ഓരോ ദിവസം മാറി മാറി തുറക്കുന്ന വിധത്തിലാണ് ക്രമീകരണം. ഓരോ അഞ്ഞൂറ് മീറ്ററിലും പോലീസ് സാന്നിധ്യം ഉറപ്പാക്കും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കും. മരുന്ന് വാങ്ങാൻ ജില്ലാ പഞ്ചായത്ത് കോൾ സെന്ററുകളെ സമീപിക്കണം. ആശുപത്രി യാത്ര ഏമർജൻസി ഘടത്തിൽ മാത്രം അതും, പരമാവധി തൊട്ടടുത്ത ആശുപത്രികളിലേക്ക്, അല്ലെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാത്രം. ഗ്രാമങ്ങളിലെ ഇടറോഡുകളെല്ലാം പോലീസ് ബാരിക്കേഡ് വെച്ചടച്ചു. നഗരങ്ങളിലേക്കുള്ള പ്രധാന കവാടങ്ങളിൽ കൂടി മാത്രം പ്രവേശനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: