ഇന്നു മുതൽ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ട്രാക്ക് നവീകരണത്തിന്‍റെ ഭാഗമായി തിങ്കള്‍ മുതല്‍ ഏപ്രില്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തുറവൂരിനും എറണാകുളത്തിനും ഇടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നാല് പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദാക്കി. നിരവധി ട്രെയ്‌നുകളുടെ സര്‍വീസ് വൈകും. 56382ാം നമ്ബര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66302ാം നമ്ബര്‍ കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303ാം നമ്ബര്‍ എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381ാം നമ്ബര്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: