കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മയക്കുമരുന്ന് പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി ദോഹയിലേക്ക്
കടത്തുകയായിരുന്ന മയക്കുമരുന്ന് പിടിച്ചു.
കൊട്ടാരക്കര സ്വദേശി ഷാനവാസിന് നിന്നാണ് ഒരു കിലോ ഹാഷിഷ് ഓയിൽ
പിടികൂടിയത്.
ഞായറാഴ്ച രാത്രി 7 25ന് ഇൻഡിഗോ വിമാനത്തിൽ ദോഹയിലേക്ക്
പോകുന്നതിന് എത്തിയതായിരുന്നു ഷാനവാസ്.
ഷൂസിനുള്ളിൽ ഒളിപ്പിച്ച് എന്ന നിലയിലായിരുന്നു ഹാഷിഷ്
ടെർമിനൽ കെട്ടിടത്തിൽ
പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.
വിമാനത്താവളം പ്രവർത്തനം തുടങ്ങിയതിനു ശേഷം ആദ്യമായാണ് മയക്കുമരുന്ന് പിടികൂടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: