നാളെ കേരളം പോളിങ് ബൂത്തിലേക്ക്

കണ്ണൂർ: തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർണം. പഴുതുകളെല്ലാം അടച്ച് സുരക്ഷസവിധാനം. ഒന്നാരമാസത്തിലേറെ നീണ്ട പ്രചാരണത്തിന് ആവേശകൊടുമുടിയിൽ കൊട്ടിക്കലാശം. ഇനി ഒരു നാൾ നിശബ്ദ പ്രചാരണം. സ്വാതന്ത്ര്യവും സമാധാനപരവുമായ വോട്ടെടുപ്പിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുകിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ മിർ മുഹമ്മദലി അറിയിച്ചു.
ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിലായി പ്രവാസി വോട്ടർമാരടക്കം 1964454 പേരാണുള്ളത്. 10,40,028 സ്ത്രീകളും 9,24,421 പുരുഷന്മാരും അഞ്ച് ഭിന്നലൈംഗികരും. 6494 സർവീസ് വോട്ടർമാരുണ്ട്. ഇവർക്കായി ജില്ലയിൽ ആകെ 1857 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: