പെരിങ്ങത്തൂർമത്തി പറമ്പിനടുത്ത മേക്കുന്നിലെ പൗര പ്രമുഖനും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും, മേനപ്രം മഹല്ല് കമ്മറ്റിയംഗവുമായ മാണിക്കോത്ത് അലിയാർ നിര്യാതനായി

പെരിങ്ങത്തൂർമത്തി പറമ്പിനടുത്ത
മേക്കുന്നിലെ പൗര പ്രമുഖനും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും, മേനപ്രം മഹല്ല് കമ്മറ്റിയംഗവുമായ മാണിക്കോത്ത് അലിയാർ (63) നിര്യാതനായി .

ഖബറടക്കം ഞായറാഴ്ച രാവിലെ പെരിങ്ങത്തൂർ പളളി ഖബർസ്ഥാനിൽ നടന്നു.

ജാതി മത ഭേദമന്യേ നൂറ് കണക്കിനാളുകളാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്കതീതമായി എല്ലാവരെയും സമഭാവനയോടെ കണ്ട നല്ലൊരു മനുഷ്യസ്നേഹിയായിരുന്നു മാണിക്കോത്ത് അലിയാർ.

 ഖത്തറിൽ ദീർഘകാലം പ്രവാസി കൂടിയായിരുന്നു അലിയാർ.

അലിയാറുടെ വേർപാടിൽ ഖത്തറിലെ സഫാരി ഗ്രൂപ്പ് ഡയരക്ടറും ജനറൽ മാനേജറുമായ കെ.സൈനുൽ ആബിദീൻ വസതിയിലെത്തി അനുശോചനമറിയിച്ചു.
വ്യക്തി ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയ മഹത് വ്യക്തിയായിരുന്നു അലിയാറെന്ന് അദ്ദേഹം അനുസ്മരിച്ചു.

അലിയാറെ അവസാനമായി  ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് മേക്കുന്നിൽ എത്തിയത്.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ഉൾപെടെ ചടങ്ങുകളിൽ പങ്കാളികളായിരുന്നു.

ജീവിതത്തിന്റെ അവസാന നിമിഷവും കർമ്മോൽ സുകനായിരുന്നു അലിയാർ.

മക്കളോടും ചെറുമക്കളോടുമൊപ്പം കുടുംബത്തിലെ വിവാഹത്തിന് വസ്ത്രങ്ങളെടുക്കാൻ തലശ്ശേരിയിലേക്ക് പോകാനിരിക്കെയായിരുന്നു നെഞ്ച് വേദന അനുഭവപെട്ടതും മരണം സംഭവിച്ചതും. ഇന്നത്തെ
ദിവസം ഭക്ഷണം തലശ്ശേരിയിൽ നിന്ന് കഴിക്കാമെന്നൊക്കെ പറഞ്ഞ് ഉല്ലാസവാനായി പുറപെടാനിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

.പരേതരായ ഇല്ലത്ത് മീത്തൽ മൊയ്തീന്റെയും മാണിക്കോത്ത് കദീശയുടെയും മകനാണ് അലിയാർ.
 പാറേമ്മൽ ശരീഫയാണ് ഭാര്യ.
 സിറാജ് (ഒമാൻ), ജസ്‌വീർ(ദുബൈ), ജാസ്മിന, ജസീർ. എന്നിവർ മക്കളും
മുനീർ കണ്ടോത്ത്(ദുബൈ), ആബിദ(മത്തിപ്പറമ്പ്), റംഷീന (ചമ്പാട്), എന്നിവർ മരുമക്കളുമാണ്.

എം. കെ കാദർ ഹാജി(വലിയാണ്ടിപ്പീടിക ),അലീമ, നബീസ പരേതരായ റാബിയ, മുസ്ലിം ലീഗ് ചൊക്ലി പഞ്ചായത്ത് സെക്രട്ടരിയായിരുന്ന മാണിക്കോത്ത് മുഹമ്മദ് ഹാജി സാഹിബ് എന്നിവർ സഹോദരങ്ങളുമാണ്.

പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രാകേഷ്, പഞ്ചായത്ത് അംഗം ഷാനിദ് മേക്കുന്ന്, കെ.കെ.മുഹമ്മദ്, മതിയമ്പത്ത് മഹൽ ജമാ അത്ത്, പെരിങ്ങത്തൂർ പള്ളി കമ്മിറ്റി ഭാരവാഹികൾ, മേക്കു ന് മുസ്ലീം സ്കൂൾ കമ്മിറ്റി ഭാരവാഹികൾ, മേക്കുന്ന് വി.പി.സത്യൻ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ, കാവുള്ളതിൽ ഖാലിദ്, പാറേമ്മൽ മൊയ്തു ഹാജി, ഖത്തറിലെ മേനപ്രം കമ്മിറ്റി മെക് വ പ്രസിഡന്റ് കെ.പി.യൂസഫ്, സിക്രടറി  പി.വി.ഇസ്മയിൽ, ഹജ്ജ് കമ്മിറ്റി കോ-ഓർഡിനേറ്റർ വി.വി.മഹമൂദ്, മുസ്ലിം ലി ഗ് ചൊക്ലി പഞ്ചായത്ത് സിക്രടറി കെ.കുഞ്ഞിമൂസ, എൻ.എ.ഇസ്മയിൽ, പാറേമ്മൽ മൊയ്തു ഹാജി,നെല്ലിക്ക ബഷീർ, വി.കെ.ഖാലിദ് ഹാജി കുറുങ്ങോട്ട് മഹമൂദ്, ചൊക്ലി
ബി.പി.ഒ.രഹ്നഖാദർ
,വി.കെ.സി.ഹസ്സൻ,കല്ലുമ്മൽ അബുബക്കർ ,പാറാൽ അബുബക്കർ ,മുണ്ടകുളത്ത് കാസിം, യു.കെ. മുഹമ്മദലി ,പ്രെഫ.എം.കെ. താഹിർ, വെളുത്താണ്ടി യൂസഫ്, വലിയപറമ്പത്ത് ഇസ്മയിൽ ഖത്തർ തുടങ്ങിയ ഒട്ടേറെ പ്രമുഖർ വസതിയിലെത്തിയും ഫോൺ മുഖാന്തിരവും അനുശോചനമറിയിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: