തലശ്ശേരി കടലാക്രമണം ഉടൻനടപടിക്കായി മുഖ്യമന്ത്രിയുടെ നിർദ്ദേശം

തലശ്ശേരി കടലാക്രമണം
 ഉടൻനടപടിക്കായി മുഖ്യമന്ത്രിയുടെ നിർദ്ദേശം

തലശ്ശേരി മത്സ്യ മാർക്കറ്റ്, ഗവ.ജനറൽ ആശുപത്രിയുടെ പിൻഭാഗം എന്നിവിടങ്ങളിൽ ഈ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കടലാക്രമണം ഏറെ ഭീതി പടർത്തിയിരുന്നു. കൂറ്റൻ തിരമാലകളുടെ അക്രമണത്തിൽ   മത്സ്യ മാർക്കറ്റിനോട് ചേർന്ന റോഡ് പാടെ തകർന്നിരുന്നു. തലശ്ശേരി ഗവ.ആശുപത്രിയുടെ കുട്ടികളുടെ വാർഡിന് പിൻവശത്തുള്ള മതിലിൽ ശക്തമായ തിരമാലകൾ അക്രമിക്കുന്ന അവസ്ഥ വലിയ നാശ നഷ്ടങ്ങൾക്ക് ഇടയാക്കിയെന്ന് മാത്രമല്ല അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തം തന്നെ ഭാവിയിൽ ഉണ്ടാകുമെന്ന അടിസ്ഥനത്തിൽ തലശ്ശേരി MLA അഡ്വ.എ.എൻ.ഷംസീർ ഇടപെട്ടതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടിക്കുള്ള റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. അഡ്വ.എ.എൻ.ഷംസീർ MLA വിഷയം അടിയന്തര പ്രാധാന്യത്തോടെ മുഖ്യമന്ത്രി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉടൻ പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയുണ്ടായി. മത്സ്യ മാർക്കറ്റ് പരിസരം സംരക്ഷിക്കാൻ 26.7 ലക്ഷം രൂപയും, ജനറൽ ആശുപത്രിയുടെ പിറകുവശം സംരക്ഷിക്കാൻ 26.5 ലക്ഷം രൂപയുടെ പ്രവൃത്തിക്കായി അനുമതി ലഭിക്കുകയും ചെയ്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: