ഇ​രി​ക്കൂ​ർ ഇനി ജില്ലയിലെ ആദ്യ ഡി​ജി​റ്റ​ൽ പ​ഞ്ചാ​യ​ത്ത്

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന മൊ​ബൈ​ൽ ആ​പ് ലോ​ഞ്ചിം​ഗി​ന്‍റേ​യും ഓ​ൺ​ലൈ​ൻ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പ്ര​ഖ്യാ​പ​നം പ​ഞ്ചാ​യ​ത്ത് ടി.​സി. ഇ​ബ്രാ​ഹിം സ്മാ​ര​ക കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. സ​ര​സ്വ​തി, സി.​രാ​ജീ​വ​ൻ, എം.​പ്ര​ദീ​പ് കു​മാ​ർ, ടി.​പി.​ഫാ​ത്തി​മ, സി.​വി.​എ​ൻ.​യാ​സി​റ, പി.​വി. പ്രേ​മ​ല​ത, കെ.​ആ​ർ. അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഖ്യാ​പ​ന​ത്തോ​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​ദ്യ ഡി​ജി​റ്റ​ൽ മൊ​ബൈ​ൽ ആ​പ് ലോ​ഞ്ച് ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്താ​യി ഇ​രി​ക്കൂ​ർ മാ​റി. പ​ഞ്ചാ​യ​ത്തി​ന്‍റ് വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ൾ സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ ഇ​നി മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: