കണ്ണൂർ ബാ​ങ്ക് റോ​ഡി​ലെ ഓ​വു​ചാ​ലു​ക​ളു​ടെ പ​ണി തു​ട​ങ്ങി

ക​ണ്ണൂ​ർ: ഒ​ടു​വി​ൽ കോ​ർ​പ​റേ​ഷ​ൻ കേ​ട്ടു, ബാ​ങ്ക് റോ​ഡി​ലെ ത​ക​ർ​ന്നു​കി​ട​ന്ന ഓ​വു​ചാ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണു ബാ​ങ്ക് റോ​ഡി​ൽ ത​ക​ർ​ന്നു​കി​ട​ന്ന ഓ​വു​ചാ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി​യ​ത്.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു സ്ലാ​ബ് പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് ഓ​വു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഈ ​ഓ​വു​ചാ​ലു​ക​ൾ തകർന്നു മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്കൊ​ഴു​കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തു​കാ​ര​ണം സ്ഥ​ല​ത്തെ വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും ദു​ർ​ഗ​ന്ധം സ​ഹി​ച്ചു ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: