തായിനേരിയില്‍ തറവാട്ടു ക്ഷേത്രത്തില്‍ കവര്‍ച്ച

പയ്യന്നൂര്‍: പയ്യന്നൂർതായിനേരിയില്‍ തറവാട്ട് ക്ഷേത്രത്തില്‍ കവര്‍ച്ച ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു. ചെമ്പ് കുടവും വിളക്കുകളും കടത്തികൊണ്ടു പോയി.ഏഴായിരം രൂപയുടെ വസ്തുവകകള്‍ മോഷണം പോയതായി ക്ഷേത്രം സെക്രട്ടറി കൃഷ്ണന്‍ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തായിനേരി കുയിനങ്ങാടന്‍(പുളിക്കോത്തറ)തറവാട്ട് ദേവസ്ഥാനത്താണ് കവര്‍ച്ച നടന്നത്.ഇന്നലെ വൈകുന്നേരം വിളക്ക് വെക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.മൂന്ന് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവർന്നിട്ടുണ്ട്. കൂടാതെ ഏഴായിരത്തോളം രൂപ വിലവരുന്ന ചെമ്പുകുടം, നാല് നിലവിളക്കുകള്‍ എന്നിവ മോഷണം പോയിട്ടുണ്ട്.