യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

ചന്തേര:;നിർമ്മാണ തൊഴിലാളിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കരിവെള്ളൂർ പെരളം സ്വദേശി ടി.വി.രതീഷിനെ (45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4.30 മണിയോടെ ഒളവറ മുണ്ട്യക്ക് സമീപം റെയിൽവെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.പെരളത്തെ പരേതനായ സി.രാഘവൻ്റെയും താഴെത്തെ വളപ്പിൽ ശോഭയുടെയും മകനാണ്. ഭാര്യ :സുകന്യ (പയ്യന്നൂർകാര സ്വദേശിനി ) മകൻ. ആലേഗ്. സഹോദരങ്ങൾ: സന്ധ്യ, നിഷ, ഉഷ. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.