തെങ്ങിന് തീപിടിച്ചു

തളിപ്പറമ്പ്: . ആലക്കോട് അരങ്ങത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെങ്ങിന് തീപിടിച്ചു.ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. തെങ്ങിന് തൊട്ടടുത്ത് കൂടി കടന്നു പോകുന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് തീ പിടിച്ചത്. വിവരമറിഞ്ഞ്തളിപ്പറമ്പിൽ നിന്ന് അഗ്നി രക്ഷാ സേനാ നിലയം ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി.സഹദേവൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ വി .
രാജീവൻ , പി.വി.ദയാൽ, എ. സിനീഷ് , പി.ചന്ദ്രൻ ,കെ സജീന്ദ്രൻ എന്നിവരാണ് തീ അണച്ചത്.