എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം കവര്‍ന്നു; അയല്‍വാസിയായ ചുമട്ടുതൊഴിലാളി അറസ്റ്റില്‍

കണ്ണൂർ :ഇക്കഴിഞ്ഞ എട്ടിന് അയല്‍വാസിയും പരിയാരം മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരനുമായ ചെറുവാച്ചേരിയിലെ ജനാര്‍ദ്ദനന്റെ മകന്‍ ജിജുവിന്റെ കേരള ബാങ്കിന്റെ എ.ടി.എം കാര്‍ഡ് മോഷണം പോയിരുന്നു. കാര്‍ഡ് കാണാതായതിനെ തുടര്‍ന്ന് പരിയാരം പോലിസില്‍ സഹോദരന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് എട്ടാം തീയതി മുതല്‍ പല തവണകളായി പണം പിന്‍വലിക്കുന്നതായി അറിയിപ്പ് വന്നത്. തുടര്‍ന്ന് എ.ടി.എമ്മുകളിലെ സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.

അക്കൗണ്ടില്‍ നിന്നും പ്രതി 37,325 രൂപയോളം പിന്‍വലിച്ചിരുന്നു. പരിയാരം എസ്.ഐ ഇ.രത്‌നാകരനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: