കണ്ണൂരിൽ ഹെലികോപ്റ്ററിൽ മീഥൈൻ വാക്‌സിൻ തളിക്കുമെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

grunge stamp with frame colored red and text Fake News

കണ്ണൂർ ജില്ലയിൽ എല്ലായിടത്തും ഇന്ന് (മാർച്ച് 22) രാത്രി 12 മണി മുതൽ രാത്രി 3 മണിവരെ ഹെലികോപ്റ്ററിൽ മീഥൈൻ വാക്‌സിൻ എന്ന വിഷപദാർത്ഥം തളിക്കുന്നുണ്ടെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു .
വ്യാജ ശബ്ദസന്ദേശം തയ്യാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: