കോവിഡ് സ്ഥിരീകരിച്ച 75 ജില്ലകൾ സമ്പൂർണമായും അടച്ചിടാൻ കേന്ദ്രസർക്കാർ തീരുമാനം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 75 ജില്ലകൾ സമ്പൂർണമായും അടച്ചിടാൻ കേന്ദ്രസർക്കാർ തീരുമാനം. കോവിഡുമായി ബന്ധപ്പെട്ട സ്ഥിരീകരിച്ച കേസുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്ത 75 ജില്ലകളിൽ അവശ്യ സേവനങ്ങൾ മാത്രം പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനനുസരിച്ച് സംസ്ഥാന സർക്കാരുകൾക്ക് പട്ടിക വിപുലീകരിക്കാം. ഇക്കാര്യത്തിൽ നിരവധി സംസ്ഥാന സർക്കാരുകൾ ഇതിനകം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഇന്ന് രാവിലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് 19 ന്റെ വ്യാപനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്, ബസുകളും ട്രെയിനുകളും ഉൾപ്പെടെ അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന ഗതാഗതത്തിന് 2020 മാർച്ച് 31 വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അടിയന്തിരമായി ആവശ്യമാണെന്ന് യോഗം വിലയിരുത്തി.

ചരക്കു ട്രെയിനുകൾ ഒഴികെ, സബ് അർബൻ റെയിൽ സർവീസുകൾ ഉൾപ്പെടെ 2020 മാർച്ച് 31 വരെ എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവയ്ക്കും. എല്ലാ മെട്രോ റെയിൽ സർവീസുകളും നിർത്തലാക്കും 31 വരെ നിർത്തലാക്കും. കോവിഡ് സ്ഥിരീകരിച്ച 75 ഓളം ജില്ലകളിൽ അവശ്യ സേവനങ്ങൾ മാത്രം പ്രവർത്തിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവുകൾ സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കും. 2020 മാർച്ച് 31 വരെ അന്തർ സംസ്ഥാന ഗതാഗതവും നിർത്തിവയ്ക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: