മാര്‍ച്ച് 31 വരെ രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു; അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തലാക്കും
ന്യൂഡല്‍ഹി: രാജ്യത്ത് ഈ മാസം 31 വരെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. കൊറോണവൈറസ് വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. കൊങ്കണ്‍ റെയില്‍വെ, കൊല്‍ക്കത്ത മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം സര്‍വീസ് നടത്തില്ല. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ അടക്കം എല്ലാ ട്രെയിന്‍ സര്‍വീസുകളുമാണ് റദ്ദാക്കിയത്. ചരക്ക് തീവണ്ടികള്‍ പതിവുപോലെ ഓടും. ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കും ഇതിനോടകം സര്‍വീസ് തുടങ്ങിയ ട്രെയിനുകള്‍( മാര്‍ച്ച് 22ന് നാല് മണി വരെ പുറപ്പെട്ട ട്രെയിനുകള്‍) അവസാന സ്റ്റേഷന് വരെ സര്‍വീസ് നടത്തും. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെക്കാനും നിർദേശം. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേർത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.