കൊറോണ: ബിഹാറില്‍ 38 കാരൻ മരിച്ചു; രാജ്യത്തെ മരണസംഖ്യ ആറായി

പട്ന : കൊറോണ വൈറസ് ബാധയെ തുടർന്ന് ബിഹാറിൽ ഒരാൾ മരിച്ചു. ഇതോടെ കൊറോണയെ തുടർന്ന് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച മാത്രം രാജ്യത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ബിഹാറിൽ മരിച്ചത് 38 വയസുള്ള യുവാവാണ്. ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ പട്ന എയിംസിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്

നേരത്തെ മുംബൈയിൽ ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മുംബൈ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ മാർച്ച് 21നാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവിൽ മഹാരാഷ്ട്രയിൽ 74പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്ത് ഇതിനോടകം 341 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

https://chat.whatsapp.com/HUwPoizt6RMKCogY68cOoO

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: